Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ...

ഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ ന​വം​ബ​ർ 13 മു​ത​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ക്ല​ബ് ഹാ​ൻ​ഡ്ബാ​ൾ ന​റു​ക്കെ​ടു​പ്പ്
cancel
camera_alt

ഏ​ഷ്യ​ൻ ക്ല​ബ് ഹാ​ൻ​ഡ്ബാ​ൾ ന​റു​ക്കെ​ടു​പ്പ് ദോ​ഹ​യി​ൽ ന​ട​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ൻ ക്ല​ബ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ന​വം​ബ​ർ 13ന് ​തു​ട​ക്കം കു​റി​ക്കും. 27ാമ​ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന വേ​ൾ​ഡ് ക്ല​ബ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​രം കൂ​ടി​യാ​ണി​ത്. ന​വം​ബ​ർ 13 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി പ​ത്ത് ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ നി​ന്നും അ​ൽ റ​യ്യാ​ൻ, അ​ൽ ദു​ഹൈ​ൽ ടീ​മു​ക​ൾ ഇ​രു ഗ്രൂ​പ്പു​ക​ളി​ൽ ക​ളി​ക്കും. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്നും ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും. അ​ഞ്ചാം ത​വ​ണ​യാ​ണ് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സൗ​ദി അ​ൽ ഖ​ലീ​ജാ​യി​രു​ന്നു ജേ​താ​ക്ക​ൾ. അ​ൽ റ​യാ​നി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ൽ വി​വി​ധ ടീം ​പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian HandballQatar News
News Summary - Asian Handball from November 13
Next Story