Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ ഹാൻഡ്​ബാൾ:...

ഏഷ്യൻ ഹാൻഡ്​ബാൾ: ഖത്തറിന്​ ഇന്ന്​ കിരീടപ്പോരാട്ടം

text_fields
bookmark_border
ഏഷ്യൻ ഹാൻഡ്​ബാൾ: ഖത്തറിന്​ ഇന്ന്​ കിരീടപ്പോരാട്ടം
cancel
camera_alt

ഏഷ്യൻ ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്​ സെമിയിൽ ഇറാനെതിരെ പോയന്‍റ്​ നേടുന്ന ഖത്തർ താരം

ദോഹ: സൗദിയിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഇന്ന്​ കിരീടപ്പോരാട്ടം. ശനിയാഴ്ച രാത്രിയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇറാനെ തരിപ്പണമാക്കിയായിരുന്നു ഖത്തറിന്‍റെ കുതിപ്പ്​. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാതെ കുതിച്ച ഖത്തർ, സെമിയിൽ ഇറാനെ 34-19 സ്​കോറിന്​ വീഴ്ത്തി. മറ്റൊരു സെമിയിൽ ബഹ്​റൈൻ സൗദി അറേബ്യയെ 29-20ന്​ തോൽപിച്ച്​ ഫൈനലിൽ കടന്നു. തിങ്കളാഴ്ച വൈകീട്ട്​ ആറിനാണ്​ ​ഫൈനൽ പോരാട്ടം.

നിലവിലെ ചാമ്പ്യന്മാരും നാലു തവണ ഏഷ്യൻ കിരീടവും സ്വന്തമാക്കിയ ഖത്തർ തുടർച്ചയായ മൂന്ന്​ ജയങ്ങളും സ്വന്തമാക്കിയാണ്​ ​പ്രാഥമിക ഗ്രൂപ്​ റൗണ്ടിൽ മുന്നിലെത്തിയത്​. സൗദി, കൊറിയ, ഉസ്​ബകിസ്താൻ ടീമുകൾ മത്സരിച്ച മെയിൻ ഗ്രൂപ്​ റൗണ്ടിലും വിജയം തുടർന്ന്​ ഗ്രൂപ്​ ജേതാക്കളായി സെമിയിൽ കടന്നു. ഇതേ പ്രകടനം സെമിയിൽ ഇറാനെതിരെയും തുടർന്നു. ജനുവരി 18 മുതൽ തുടർച്ചയായി ഏഴ്​ മത്സരങ്ങളിലും മികച്ച മാർജിനിൽ ജയം നേടിയാണ്​ ഇപ്പോൾ ഫൈനലിൽ ഇടം നേടിയത്​. 2014, 2016, 2018, 2020 വർഷങ്ങളിലാണ്​ നേരത്തെ ഖത്തർ ഏഷ്യൻ കിരീടമണിഞ്ഞത്​. ആദ്യമൂന്ന്​ കിരീട നേട്ടത്തിലും ബഹ്​റൈൻ തന്നെയായിരുന്നു ഫൈനലിലെ എതിരാളി. നാളെയും കിരീടനേട്ടം ആവർത്തിച്ചാൽ തുടർച്ചയായി അഞ്ചാം തവണയാവും ഖത്തറിന്‍റെ ഏഷ്യൻ കിരീട വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian handball
News Summary - Asian Handball: Qatar wins title today
Next Story