ഏഷ്യൻ ടൗൺ സ്റ്റേഡിയം; ഖത്തറിന്റെ ലോഡ്സ്
text_fieldsദോഹ: ഫുട്ബാളിന് ഒരുപാട് കളിയിടങ്ങളുള്ള ഖത്തറിൽ ക്രിക്കറ്റിന്റെ ഏറ്റവും വലിയ കളിമുറ്റമാണ് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഈ വേദിയിലാണ് ഇന്ന് ലെജൻഡ്സ് കപ്പിന് ടോസ് വീഴുന്നത്. 13,000 ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയം 2013ലാണ് നവീകരിച്ച് തുറന്നു നൽകിയത്. തുടർന്ന് വിവിധ ക്രിക്കറ്റ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
2013ൽ ത്രിരാഷ്ട്ര വനിതാ ട്വന്റി20 മത്സരത്തിന് വേദിയായി ആദ്യമായി ഐ.സി.സി മത്സരത്തിന് സാക്ഷ്യം വഹിച്ചു. അടുത്ത വർഷം ബ്രയൻ ലാറ, ഹെർഷൽ ഗിബ്സ്, ജയസൂര്യ എന്നിവർ കളിച്ച ഏഷ്യൻ ഇലവൻ- ലോക ഇലവൻ മത്സരത്തിനും വേദിയായി. 2015ൽ പാകിസ്താൻസൂപ്പർലീഗ് മത്സരവേദിയായി പ്രാഖ്യാപിച്ചെങ്കിലും അവസാന നിമിഷം മാറ്റി. 2022 ജനുവരിയിൽ അഫ്ഗാനിസ്താൻടീം നെതർലൻഡ്സിനെതിരായ സൗഹൃദ മത്സരം കളിച്ചത് ഇവിടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.