'ഡോക്ടറോട് ചോദിക്കാം' ആരോഗ്യ സെമിനാർ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ വക്റ, വക്റ ജദീദ് വുകൈർ മിസൈദ് യൂനിറ്റുകൾ സംയുക്തമായി നടത്തിയ 'ഡോക്ടറോട് ചോദിക്കാം' ആരോഗ്യ സെമിനാറിൽ ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏഷ്യൻ മെഡിക്കൽ സെന്റർ സ്പെഷലിസ്റ്റ് ഇന്റേണൽ മെഡിസിൻ വിഭാഗം ഡോ. അഭിഷേക് ചന്ദ്രശേഖരൻ മേനോൻ ക്ലാസ് എടുത്തു.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഭക്ഷണ ക്രമീകരണങ്ങൾ, വ്യായാമ മുറകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഡോക്ടർ അവതരിപ്പിച്ചു. സദസ്സിന്റെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് രോഗം വരാനുള്ളതാണെന്നും അത് തടയാനുള്ള മാർഗങ്ങളിലും മുൻകരുതലുകളിലുമാണ് ജനങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖുർആനും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. അബ്ദുൽ അഹദ് മദനി ക്ലാസെടുത്തു. വക്റ വെളിച്ചം ഹാളിൽ നടന്ന പരിപാടിയിൽ അബ്റാർ ഖുർആൻ പാരായണം നടത്തി. അബ്ദുൽ ഫത്താഹ് സ്വാഗതവും മഹ്‌റൂഫ് നന്ദിയും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.