ഫലസ്തീന് സഹായം: ഇസ്രായേൽ ആരോപണം തെറ്റെന്ന് വിദേശകാര്യ സഹമന്ത്രി
text_fieldsദോഹ: ഫലസ്തീനിലേക്കുള്ള ഖത്തർ സഹായത്തിനെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ഖത്തർ. ഫലസ്തീനിലേക്കുള്ള ഖത്തർ സഹായങ്ങൾ മാനുഷിക പ്രവർത്തനങ്ങൾക്കുവേണ്ടിയല്ലെന്ന പ്രചാരണമാണ് ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ പൊളിച്ചത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലുൽവ ഖത്തറിെൻറ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീൻ സായുധസേന ഗ്രൂപ്പുകളും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖത്തർ 500 ദശലക്ഷം ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. 45 വീടുകളുടെ നിർമാണം, ആക്രമണത്തിൽ തകർന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ കെട്ടിടത്തിെൻറ പുനർനിർമാണം, അൽ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമസ്ഥാപനങ്ങളുടെ ആസ്ഥാനമായിരുന്ന അൽ ജലാ കെട്ടിടത്തിെൻറ പുനർനിർമാണം, ഹമദ് റിഹാബിലിറ്റേഷൻ ആശുപത്രിയുടെ പുനർനിർമാണം എന്നിവക്ക് ഖത്തർ ധനസഹായം ഏറെ സഹായമാകുമെന്ന് ലുൽവ പറഞ്ഞു. 11 ദിവസം നീണ്ട ഇസ്രായേൽ വ്യോമാക്രമണത്തിലാണ് എല്ലാ കെട്ടിടങ്ങളും തകർക്കപ്പെട്ടത്.
ഖത്തറിെൻറ സഹായങ്ങളധികവും ഹമാസിെൻറ ആയുധങ്ങൾക്ക് വേണ്ടിയാണെന്നാണ് ഇസ്രായേൽ പ്രതിനിധികളുടെ വാദം. ഇക്കാര്യങ്ങൾ വസ്തുതകൾ നിരത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി തള്ളിക്കളഞ്ഞു. ഖത്തറിെൻറ സഹായത്തിനെതിരായ ആരോപണങ്ങൾ യാഥാർഥ്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.
ഇസ്രായേൽ പ്രതിനിധികളുടെ അവകാശവാദങ്ങൾ തീർത്തും അസംബന്ധമാണ്. ഖത്തറിെൻറ സഹായങ്ങൾ അതിെൻറ യഥാർഥ വഴിയിലൂടെ മാത്രമാണ് എത്തുന്നത്. അതിനായി എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
പ്രധാനമായും ഇസ്രായേൽ അനുമതിയോടെ ഐക്യരാഷ്ട്രസഭ വഴിയാണ് ഗസ്സയിലേക്ക് സഹായമെത്തുന്നത്. രണ്ട് വഴിയാണ് ഗസ്സയിലേക്ക്, ഈജിപ്ത് വഴിയല്ല എന്നതിനാലാണ് ഇസ്രായേലിെൻറ അനുമതിയോടെ സഹായം എത്തിക്കുന്നത്. അവർ വിശദീകരിച്ചു.
ഖത്തറിനെതിരായ ഇസ്രായേൽ ആരോപണങ്ങൾക്കു പിന്നിൽ അവരുടെ രാഷ്ട്രീയ കാരണങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാരണങ്ങളുമുണ്ടെന്നും വിദേശകാര്യസഹമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.