പ്രമേഹരോഗികൾക്ക് സാന്ത്വനമേകാൻ ആസ്റ്ററും ഡ്രൂബിയും കൈകോർക്കുന്നു
text_fieldsദോഹ: പ്രമേഹരോഗികൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിചരണം നൽകാൻ ആസ്റ്റർ മെഡിക്കൽ സെൻററും ഡ്രൂബിയും കൈകോർക്കുന്നു. പ്രമേഹം പോലെ വിട്ടുമാറാത്ത അസുഖമുള്ള രോഗികൾക്ക് ആവശ്യമായ നിർദേശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ഡ്രൂബി. ആസ്റ്ററുമായി യോജിച്ചു പ്രവർത്തിക്കുക വഴി കൂടുതൽ ആളുകൾക്ക് ഈ സേവനം ലഭ്യമാകും. ആസ്റ്റർ മെഡിക്കൽ സെൻററിലെ ഫാർമസികളിൽ ഡ്രൂബിയുടെ പ്രമേഹ കിറ്റ് ലഭ്യമാകും. തുടക്കത്തിൽ ആസ്റ്ററിെൻറ സി റിങ് റോഡ്, അൽ റയ്യാൻ ശാഖകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഖത്തർ ബയോ ബാങ്കിെൻറയും ഖത്തർ പ്രമേഹ പ്രതിരോധപദ്ധതിയുടെയും കണക്കുകൾ പറയുന്നത് സ്വദേശികളിൽ 70 ശതമാനവും അമിത ശരീരവണ്ണമോ അമിത ശരീരഭാരമോ ഉള്ളവരാണെന്നാണ്. മുതിർന്നവരിൽ 17ശതമാനം മുതൽ 20 ശതമാനം പേർ പ്രമേഹബാധിതരാണ്. നിരവധിയാളുകൾ അസുഖം നിയന്ത്രിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാറുണ്ട്.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും കൃത്യമായ നിർദേശങ്ങൾ അനുസരിച്ചും ഉപഭോക്താക്കൾക്ക് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിൽ പ്രത്യേകമായി രൂപപ്പെടുത്തിയെടുത്തതാണ് ഡ്രൂബി. ടൈപ് 2 പ്രമേഹം, ഗർഭാവസ്ഥയിലുള്ള പ്രമേഹം, മെറ്റബോളിക് സിൻഡ്രം എന്നിവയുള്ളവർക്ക് പ്രയോജനം ലഭിക്കുന്നവിധമാണ് ഡ്രൂബിയുടെ പ്രവർത്തനം. ഡോക്ടർമാരുടെയും പ്രമേഹ വിദഗ്ധരുടെയും ഡയറ്റീഷ്യന്മാരുടെയും സേവനങ്ങളും ഡ്രൂബിയിലൂടെ ലഭിക്കും. ഇതിനായി ആസ്റ്ററിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.