ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: മുേമ്പ ഒാടിത്തുടങ്ങി ‘ഫലാഹ്’
text_fieldsദോഹ: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഭാഗ്യചിഹ്നമാ യ ഫലാഹ് എന്ന ഫാൽക്കണിെൻറ പര്യടനം ആരംഭിച്ചു. ആസ്പയർ സോണിൽ തുടരുന്ന സമ്മർ ക്യാമ്പിലാണ് ഫലാഹ് ‘പറന്നെത്തി’യത്. ഫലാഹിെൻറ ആദ്യ പൊതു പ്രകടനത്തിനു കൂടിയായിരുന്നു സമ്മർ ക്യാമ്പ് സാക്ഷ്യംവഹിച്ചത്. ഫലാഹിനെ കണ്ട് കുട്ടികൾ അമ്പരന്നെങ്കിലും വേഗത്തിൽ സൗഹൃദത്തിലായി. സമ്മർ ക്യാമ്പിനെത്തിയ കുട്ടികൾക്കൊപ്പം ഫലാഹ് കളിച്ചത് കൗതുകക്കാഴ്ചയായി.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറു വരെയാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് നടക്കുന്നത്. പശ്ചിമേഷ്യയിലേക്ക് ആദ്യമായി എത്തുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ജോലിയാണ് ഫലാഹിനുള്ളത്. 213 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകളെ സ്വാഗതം ചെയ്യാനായി ഫലാഹ് മുന്നിൽതന്നെയുണ്ടാകും. 10 ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 128ഓളം പരിപാടികളാണ് നടക്കാനിരിക്കുന്നത്.
സമ്മർ ക്യാമ്പിലെത്തിയ ‘ഫലാഹ്’ ടീം ഖത്തറിൽ അംഗമാകുന്നതിെൻറ പ്രാധാന്യത്തെ സംബന്ധിച്ച് കുട്ടികൾക്ക് വിവരണം നൽകി. ചാമ്പ്യൻഷിപ് ഭാഗ്യചിഹ്നമായ ‘ഫലാഹ്’ അടുത്ത മൂന്നു മാസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലൂടെ പര്യടനം തുടരും. സ്പോർട്സ് ക്യാമ്പുകൾ, മാളുകൾ, കോഫി ഷോപ്പുകൾ തുടങ്ങി ആളുകൾ ഒരുമിക്കുന്ന ഇടങ്ങളിലെല്ലാം ഇനി മുതൽ ഫലാഹിനെ കണ്ടേക്കാം. സമൂഹമാധ്യമങ്ങളിൽ FollowFalah എന്ന ഹാഷ്ടാഗിലൂടെ ആരാധകർക്ക് ഫലാഹിെൻറ പര്യടനം സംബന്ധിച്ച് നേരേത്ത അറിയാൻ സാധിക്കും. കൂടാതെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും പര്യടനം സംബന്ധിച്ച് വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.