വെർച്വൽ റിയാലിറ്റി; അതിശയക്കാഴ്ചയുമായി അത്ലാന്റിസ്
text_fieldsദോഹ: അതിശയക്കാഴ്ചകളുടെയും അതിസാഹസിക വഴികളിലൂടെയും ഒരു വെർച്വൽ സഞ്ചാരം, അതാണ് ‘അത്ലാന്റിസ് ദി ഇമ്മെഴ്സിവ് ഒഡിസി’. അതിരുകളില്ലാത്ത ഭാവനയും അത്യാധുനിക സാങ്കേതിക വിദ്യയും ഒത്തുചേരുമ്പോൾ കാഴ്ചക്കാർക്ക് ലഭിക്കുന്നത് വിസ്മയകരമായ വിനോദാനുഭവം.
ഇതൊരുക്കുന്നത് മൾട്ടി മീഡിയ കമ്പനിയായ ഫുട്ടാഡ്. സംഭവം സിംപിളാണ്. നിങ്ങൾ 1000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു വേദിയിലേക്ക് കാലെടുത്തുവെക്കും. പ്രത്യേക കണ്ണടയും എച്ച്.ടി.സി വൈവ് ഹെഡ്സെറ്റും ധരിച്ച് ത്രീഡി ചുമരുകളാൽ ചുറ്റപ്പെട്ട ഒരു മുറിയിലൂടെ 45 മിനിറ്റോളം നടന്നുക4ഴിയുമ്പോൾ ജീവിതകാലമത്രയും ഓർക്കാൻ കഴിയുന്ന ഒരു യാത്ര കഴിഞ്ഞതു പോലെയാണ് നിങ്ങൾ ഉണ്ടാവുക.
പവിഴപ്പുറ്റുകൾ നിറഞ്ഞ അഗാധ സമുദ്രത്തിലൂടെ കടൽ ജീവികളെ കണ്ട് വേറൊരു ലോകത്തിൽ പോയി വന്ന അസുലഭ അനുഭൂതി അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവയുടെ സഹായത്തോടെയാണ് ‘വെള്ളത്തിനടിയിലെ നഗരമായ അത്ലാന്റിസ് പര്യവേക്ഷണം’ സാധ്യമാക്കുന്നത്.
ഈ ഗംഭീര കാഴ്ചവിരുന്നും ശബ്ദാനുഭവവും പെരുന്നാൾ അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഹൃദ്യവും അവിസ്മരണീയവുമാകും. നൂറുപേർക്ക് ഒരുമിച്ച് ‘സ്വപ്നയാത്ര’ നടത്താനുള്ള സൗകര്യമാണ് മുശൈരിബ് ഗലേറിയയിലുള്ളത്. ജൂലൈ ഒമ്പതു വരെ രാവിലെ പത്തുമുതൽ രാത്രി ഒമ്പത് വരെയാണ് പ്രത്യേക പ്രദർശനം. 129 റിയാലാണ് ടിക്കറ്റ് നിരക്ക്. qtickets, virginmegastoretickets എന്നിവയിൽനിന്ന് ഓൺലൈനായും മുശൈരിബിൽ നേരിട്ടും ടിക്കറ്റ് സ്വന്തമാക്കാം.
സാങ്കേതികവിദ്യയുടെയും വിനോദത്തിന്റെയും പരിധികൾ മറികടക്കാനും നൂതനവും അവിസ്മരണീയവുമായ അനുഭവങ്ങൾ നൽകാനും ഫുട്ടാഡ് പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് പാർട്ണർ മിർസാബ് അൽ റഹ്മാൻ പറഞ്ഞു. ഇന്ററാക്ടിവ് ഗെയിമുകൾ, ഫെസ്റ്റിവ് ട്രീറ്റുകൾ തുടങ്ങിയവയും ഇതോടൊപ്പമുണ്ട്. സീറ്റുറപ്പിക്കാനും ഡിസ്കൗണ്ട് നേടാനും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.