അനധികൃതമായി കടത്താൻ ശ്രമിച്ച പുകയിലയും സ്വർണവും പിടികൂടി
text_fieldsകസ്റ്റംസ് പിടികൂടിയ പുകയിലയും സ്വർണവും
ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുകയിലയും സ്വർണവും പിടികൂടി ഖത്തർ കസ്റ്റംസ്. കരമാർഗം അബൂസംറ അതിർത്തി വഴിയുള്ള കള്ളക്കടത്താണ് കസ്റ്റംസ് തടഞ്ഞത്. നിരോധിത പുകയില പദാർഥങ്ങളും സ്വർണാഭരണങ്ങളും പിടികൂടി.അതിർത്തി കടന്ന വാഹനത്തിൽ സംശയത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. പ്രത്യേക സ്കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനം പരിശോധിക്കുകയായിരുന്നു.എൻജിൻ കമ്പാർട്ട്മെന്റിലും സ്പെയർ ടയറിലും ഒളിപ്പിച്ച നിലയിൽ പുകയില പദാർഥങ്ങൾ അടങ്ങിയ ബാഗുകൾ കണ്ടെത്തി. തുടർന്ന് ഡ്രൈവറെ ദേഹപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച സ്വർണാഭരണങ്ങളും പിടികൂടുകയായിരുന്നു. ആകെ 45 കിലോഗ്രാം പുകയില ഉൽപങ്ങളും 200 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.