യാത്രക്കാരുടെ ശ്രദ്ധക്ക്; ബാഗേജ് പരിധി പാലിക്കണമെന്ന് കസ്റ്റംസ്
text_fieldsദോഹ: വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ കൈവശം കരുതാവുന്ന വസ്തുക്കളുടെ പരിധി സംബന്ധിച്ച് ഓർമപ്പെടുത്തി ഖത്തർ കസ്റ്റംസിന്റെ നോട്ടീസ്. വ്യക്തിഗത വസ്തുക്കളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലായിരിക്കണം.
മറ്റു കറൻസികളിലും ഇതിനു തുല്യമായ മൂല്യമാണെന്ന് ഉറപ്പിക്കണം. ഈ ഇനങ്ങൾ വ്യക്തിഗത ഉപയോഗത്തിനായിരിക്കണമെന്നും വാണിജ്യ അളവിലായിരിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള ലഗേജുകൾക്കായി, കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.