യാത്രക്കാരുടെ ശ്രദ്ധക്ക്:കൈയിൽ സ്വന്തം മരുന്ന് മാത്രം
text_fieldsദോഹ: ഖത്തറിലേക്ക് വരുന്ന യാത്രക്കാർ കൈവശം മരുന്ന് കരുതുേമ്പാൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി.മരുന്നുകൾ സംബന്ധിച്ച് നേരത്തെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾ ഓർമപ്പെടുത്തിയാണ് എംബസിയുടെ ട്വീറ്റ്. ലഹരിയുടെ അംശമുള്ള മാനസികരോഗ ചികിത്സക്കുള്ള പല മരുന്നുകളും ഖത്തറിൽ നിരോധിച്ചതാണ്. നിരോധിത പട്ടികയിലുള്ള മരുന്നുകൾ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയിൽ ശിക്ഷയിലേക്കും നയിക്കുമെന്ന് എംബസി അറിയിക്കുന്നു. അതേസമയം, സ്വന്തം ആവശ്യത്തിനല്ലാതെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒരു തരത്തിലുള്ള മരുന്നുകളും കരുതാനും പാടില്ല. ഇതും ശിക്ഷാർഹമാണ്.
നിരോധിത പട്ടികയിൽ ഇല്ലാത്ത മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി സഹിതം സ്വന്തം ആവശ്യത്തിന് 30 ദിവസത്തേക്ക് മാത്രമായി കൊണ്ടുവരാൻ അനുമതിയുണ്ട്. അംഗീകൃത ആശുപത്രിയുടെയോ ഡോക്ടറുടെയോ കുറിപ്പടി നിർബന്ധമാണ്.ലിറിക, ട്രമഡോൾ, അൽപ്രസൊളാം, ഡിയാസെപാം, സൊളാം, സോൾപിഡെം, മെഥഡോൺ തുടങ്ങിയവ നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്.
ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം നിരോധിച്ച മരുന്നുകളുടെ വിശദ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശം നൽകുന്നു. https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf എന്ന ലിങ്ക് സന്ദർശിച്ചാൽ ഖത്തറിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ ലഭ്യമാവും. നിരോധിത പട്ടികയിലുള്ള മരുന്നുകൾ പിടികൂടുന്ന കേസുകൾ അടുത്തിടെയായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.
അതേസമയം, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള മരുന്നുകൾ പോലും കൈവശം കരുതാൻ പാടില്ലെന്ന നിർദേശം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. നാട്ടിൽ നിന്നും വരുന്നവർ വഴി നിത്യവും കഴിക്കുന്ന മരുന്നുകൾ കൊടുത്തുവിടുന്ന പതിവ് ഇതോടെ മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.