ഇഫ്താർ തമ്പുകളുമായി ഔഖാഫ്
text_fieldsദോഹ: വിശുദ്ധ റമദാനിൽ പ്രതിദിനം 10,000 പേർക്ക് ഇഫ്താർ ഭക്ഷണം നൽകുന്ന 10 ഇഫ്താർ തമ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ ജനറൽ എൻഡോവ്മെന്റ് വകുപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലായിരിക്കും ഇഫ്താർ തമ്പുകൾ സ്ഥാപിക്കുക. മന്ത്രാലയത്തിനു കീഴിലെ ഇഫ്താർ സാഇം എൻഡോവ്മെന്റിന് കീഴിലാണ് തമ്പുകൾ പ്രവർത്തിപ്പിക്കുന്നത്.
എല്ലാ വർഷവും റമദാനിൽ ഇഫ്താർ കൂടാരങ്ങൾ സംഘടിപ്പിക്കാൻ വകുപ്പ് താൽപര്യപ്പെടുന്നുവെന്ന് ജനറൽ എൻഡോവ്മെന്റ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. പദ്ധതിയിലേക്ക് വഖ്ഫ നൽകുന്നവരുടെ വ്യവസ്ഥകൾ പാലിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡാനന്തരം ആദ്യമായാണ് ഇഫ്താർ ടെന്റുകൾ തിരികെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.