പ്ലാസ്റ്റിക്കിനെ ചെറുക്കാം; ഐ.സി.സി പരിസ്ഥിതിദിനാഘോഷം
text_fieldsദോഹ: പ്ലാസ്റ്റിക്കിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരായ സന്ദേശമായി ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ പരിസ്ഥിതിദിന ആഘോഷം. അശോക ഹാൾ പരിസരത്ത് വിവിധ പരിപാടികളോടെയായിരുന്നു പരിസ്ഥിതി ദിനാഘോഷം നടന്നത്.
മുഖ്യാതിഥി അഹമ്മദ് ബിൻ അമിർ അൽ ഹുമൈദി, ഇന്ത്യൻ എംബസി ഷർഷെ ദഫേ ആഞ്ജലീന പ്രേമലത എന്നിവർ പ്രദർശനവും ആഘോഷപരിപാടികളും ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങളെ പുനരുപയോഗം ചെയ്ത്, പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് സന്ദേശവുമായി ഫാഷൻ ഷോ സംഘടിപ്പിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ഓരോരുത്തരെയും ബോധവത്കരിക്കണമെന്ന് ഷർഷെ ദഫേ ആഞ്ജലീന പ്രേമലത ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ഐ.സി.സി നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്തവരെ അനുമോദിച്ചു.
സ്കൂൾ തലത്തിൽ ഡി.പി.എസ് എം.ഐ.എസും, വ്യക്തിഗത വിഭാഗത്തിൽ ഡി.പി.എസ് മൊണാർകിലെ പുരവ് പട്ടേലും വിജയികളായി. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു. ഐ.സി.സി ഭാരവാഹികളായ സജീവ് സത്യശീലൻ, ഗാർഗി വൈദ്യ, എബ്രഹാം ജോസഫ്, ശന്താനു ദേശ്പാണ്ഡേ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഐറിൻ പരിപാടിയുടെ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.