Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന് അ​വാ​ർ​ഡ്

text_fields
bookmark_border
privatization
cancel

ദോ​ഹ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പു​ര​സ്കാ​രം ന​ൽ​കാ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘ഖ​ത്ത​ർ അ​വാ​ർ​ഡി’​ന് ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ച്ച് നി​യ​മ​നം ന​ട​ത്തു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും അ​വാ​ർ​ഡ് ന​ൽ​കു​ക. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ക്കു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം എ​ന്ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക വ​ഴി ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ​ലി​യ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വ​ദേ​ശി വ​ത്ക​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൗ​ര​ന്മാ​രെ തൊ​ഴി​ലി​നാ​യി ശാ​ക്തീ​ക​രി​ക്കു​ക, തൊ​ഴി​ൽ വി​പ​ണി​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​രെ യോ​ഗ്യ​രാ​ക്കു​ക എ​ന്നി​വ​യും ല​ക്ഷ്യം വെ​ക്കു​ന്നു.

2024ലെ 12ാം ​ന​മ്പ​ർ നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​മീ​റി​ന്റെ നി​ർ​ദേ​ശം ഒ​ക്ടോ​ബ​ർ 19ഓ​ടെ ഔ​ദ്യോ​ഗി​ക ഗെ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ആ​റു​മാ​സ​മാ​ണ് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മ​യ​പ​രി​ധി ന​ൽ​കി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ത​ട​വും വ​ൻ​തു​ക പി​ഴ​യും അ​നു​ശാ​സി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളും ശി​ൽ​പ​ശാ​ല​ക​ളും ആ​രം​ഭി​ക്കു​ന്നു​ണ്ട്.

സ്വ​ദേ​ശി​വ​ത്ക​ര​ണ അ​വാ​ർ​ഡി​ന് പു​റ​മെ, അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ജി20 ​ഉ​ച്ച​കോ​ടി​യി​ലെ പ​ങ്കാ​ളി​ത്ത​വും അ​ന്റാ​ല്യ​യി​ൽ ന​ട​ന്ന ഖ​ത്ത​ർ-​തു​ർ​ക്കി​യ സു​പ്രീം സ്ട്രാ​റ്റ​ജി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു. കോ​സ്റ്റ​റി​ക്ക​യി​ൽ ന​ട​ന്ന ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ഴി​മ​തി വി​രു​ദ്ധ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ മ​ന്ത്രി​സ​ഭാ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private SectorPrivatizationQatar NewsAward
News Summary - Award for privatization in private sector
Next Story