ഊർജം പാഴാക്കുന്നതിനെതിരെ ബോധവത്കരണം
text_fieldsദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നതിനെതിരെ ബോധവത്കരണവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ). ഇതിന്റെ ഭാഗമായി കെട്ടിടങ്ങളിലെ ഊർജ്ജ മാനേജ്മെന്റ് മേഖലയിലെ സാങ്കേതിക വിദഗ്ധർക്കായി ശിൽപശാല നടത്തി. വെള്ളവും വൈദ്യുതിയും പാഴാക്കുന്നത് തടയുന്നതിലൂടെ വിഭവ നഷ്ടവും കാർബൺ വികിരണവും കുറക്കാനാണ് ലക്ഷ്യമിടുന്നത്.
ഊർജ ഉപഭോഗം കുറക്കാനുള്ള ആശയങ്ങൾ ചർച്ച ചെയ്തു. പൊതുജനങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തും. പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നടപടികളുമുണ്ടാകും. ഖത്തർ ദേശീയ ദർശനം 2030ലെ പ്രധാന ഊന്നലുകളിലൊന്നാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പാരമ്പര്യ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറച്ച് ബദൽ ഊർജ ഉപയോഗം വർധിപ്പിക്കുക എന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.