പ്രമേഹബാധിതന്‍റെ നോമ്പ്; ബോധവത്കരണ ക്ലാസ്
text_fieldsദോഹ: ആസന്നമായ വിശുദ്ധറമദാന്‍ മാസത്തിന്റെ മുന്നൊരുക്കം എന്നനിലയില്‍ ഖത്തര്‍ കെ.എം.സി.സി, പ്രമേഹബാധിതന്‍റെ നോമ്പ് എന്ന വിഷയത്തില്‍ നോമ്പുകാലത്തെ മുൻകരുതലുകളും ആരോഗ്യകാര്യങ്ങളും വിശദീകരിക്കുന്ന ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. മഖ്തൂം അസീസ് ബോധവത്കരണ ക്ലാസ് എടുത്തു. ഖത്തറിലെ പ്രമേഹരോഗികൾക്കായി ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ 'യുണീക്കുമായി ചേർന്നാണ് കെ.എം.സി.സി ക്യാമ്പ് സംഘടിപ്പിച്ചത്.
സൗജന്യ രക്തപരിശോധനയും മരുന്നുവിതരണവും നടന്നു. ഡയബറ്റിക് അസോസിയേഷന്‍ പ്രതിനിധികളായ ഡോ. ഫഹദ് അബ്ദുല്ല, പി.എ. അഷ്‌റഫ്, യുണീകള പ്രസിഡന്‍റ് മിനി സിബി, ജനറല്‍ സെക്രട്ടറി സാബിദ് പാമ്പാടി, ലുത്ഫി സയ്യിദ്, നിസാര്‍ ചെറുവത്ത്, മിനി ബെന്നി, മുഹമ്മദ് അമീര്‍, സ്മിതാ ദീപു, മുഹമ്മദ് സവാദ് എന്നിവര്‍ പങ്കെടുത്തു. കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം. ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റയീസ് അലി സ്വാഗതവും റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ എ.വി. ബക്കര്‍, ഫൈസല്‍ അരോമ, വി.ടി.എം. സാദിഖ്, റൂബിനാസ് എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.