ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബോധവത്കരണം
text_fieldsദോഹ: വിശുദ്ധ റമദാനിൽ ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി ബോയ്സ് ഉൾപ്പെടെ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് ട്രാഫിക്. ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ തിയറ്ററിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സുരക്ഷിതമായ ഡ്രൈവിങ് നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതിന്റെയും പ്രത്യേകിച്ച് റോഡിന്റെ വലതുവശത്തെ പാത ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യവും അധികൃതർ വിശദീകരിച്ചു. ഏറ്റവും സാധാരണ ഗതാഗത നിയമലംഘനങ്ങളും എന്നാൽ അവ സൃഷ്ടിക്കുന്ന അപകടസാധ്യതകളും പരിപാടിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. താമസപ്രദേശങ്ങളിലും പ്രധാന ഏരിയകളിലും വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെയും പ്രാധാന്യവും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.