ആസാദി കാ അമൃത് മഹോത്സവ്: രക്തദാന ക്യാമ്പ് നടത്തി
text_fieldsദോഹ: 'ആസാദി കാ അമൃത് മഹോത്സവു'മായി ബന്ധപ്പെട്ട് ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറവും (ഐ.സി.ബി.എഫ്) നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച് സെൻറർ ഖത്തർ ചാപ്റ്ററും (നിയാർക്ക്) രക്തദാന ക്യാമ്പ് നടത്തി.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായിരുന്നു. ഐ.സി.ബി.എഫ് ചീഫ് കോഒാഡിനേറ്റിങ് ഓഫിസർ എസ്.ആർ.എച്ച് ഫഹ്മി, നിയാർക്ക് ഗ്ലോബൽ ചെയർമാൻ കെ.പി. അശ്റഫ്, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.സി.സി മുൻ പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ പ്രസിഡൻറ് അസിം അബ്ബാസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ദോഹയിലെ ഹമദ് ഹോസ്പിറ്റൽ രക്തദാന കേന്ദ്രത്തിലായിരുന്നു ക്യാമ്പ്. പ്രസിഡൻറ് സിയാദ് ഉസ്മാെൻറ നേതൃത്വത്തിൽ ഐ.സി.ബി.എഫിെൻറയും നിയാർക്കിെൻറയും ക്യാമ്പിലെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
ഐ.സി.ബി.എഫിെൻറ കീഴിൽ രജിസ്റ്റർ ചെയ്ത കൂട്ടായ്മയാണ് നിയാർക്ക്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിചരണവും പരിശീലനവും നൽകുന്ന സ്ഥാപനം ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.