Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​പ​ണി​യി​ൽ ബാ​ക് ടു...

വി​പ​ണി​യി​ൽ ബാ​ക് ടു ​സ്കൂ​ൾ; ബാ​ഗ് നി​റ​യെ ഓ​ഫ​റു​ക​ൾ

text_fields
bookmark_border
back to school
cancel
camera_alt

ബാ​ക് ടു ​സ്കൂ​ൾ വി​പ​ണിയിൽനിന്ന്

ദോ​ഹ: ര​​ണ്ടു​​മാ​​സം നീ​​ണ്ട വേ​​ന​​ല​​വ​​ധി​​യും ക​​ഴി​​ഞ്ഞ് സ്കൂ​​ളു​​ക​​ൾ അ​​ടു​​ത്ത​​യാ​​ഴ്ച തു​​റ​​ക്കാ​​നി​​രി​​ക്കെ പ​​ഠ​​നോ​​പ​​ക​​ര​​ണ വി​​ൽ​​പ​​ന​​യു​​മാ​​യി വി​​പ​​ണി​​ക​​ൾ സ​​ജീ​​വം. സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക് കു​​ട്ടി​​ക​​ളെ സ്വാ​​ഗ​​തം ചെ​​യ്തു​​കൊ​​ണ്ട് ‘ബാ​​ക് ടു ​​സ്കൂ​​ൾ’ ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് ഖ​​ത്ത​​റി​​ലെ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളും ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളും വി​​പ​​ണി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളും ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ​സ്വ​​കാ​​ര്യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​മെ​​ല്ലാം സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് വേ​​ന​​ല​​വ​​ധി ക​​ഴി​​ഞ്ഞ് തു​​റ​​ക്കു​​ന്ന​​ത്. അ​​തി​​ന് മു​​മ്പ്, കു​​ട്ടി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ബാ​​ഗും യൂ​​നി​​ഫോ​​മു​​ക​​ളു​​മാ​​യാ​​ണ് വി​​പ​​ണി സ​​ജീ​​വ​​മാ​​വു​​ന്ന​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്ക് സ്‌​​കൂ​​ളി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സാ​​മ​​ഗ്രി​​ക​​ളും വി​​പ​​ണി​​യി​​ലു​​ണ്ട്. വി​​വി​​ധ വ​​ലു​​പ്പ​​ത്തി​​ലും ഡി​​സൈ​​നു​​ക​​ളി​​ലു​​മു​​ള്ള ബാ​​ഗു​​ക​​ള്‍ മു​​ത​​ല്‍ കു​​ട​​ക​​ള്‍, പേ​​ന​​ക​​ള്‍, വാ​​ട്ട​​ര്‍ ബോ​​ട്ടി​​ലു​​ക​​ള്‍ തു​​ട​​ങ്ങി സ്‌​​കൂ​​ള്‍ സ്റ്റേ​​ഷ​​ന​​റി കി​​റ്റു​​ക​​ള്‍ വ​​രെ ല​​ഭ്യം. ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റു​​ക​​ളി​​ലും ദോ​​ഹ ഫെ​​സ്റ്റി​​വ​​ല്‍ സി, ​മാ​ൾ ഓ​ഫ് ഖ​ത്ത​ർ, സി​റ്റി സെ​ന്റ​ർ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഷോ​​പ്പി​​ങ് മാ​​ളു​​ക​​ളി​​ലും ബാ​​ക്ക് ടു ​​സ്‌​​കൂ​​ള്‍ വി​​പ​​ണി സ​​ജീ​​വ​​മാ​​കു​​ക​​യാ​​ണ്.

മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ്ര​​വാ​​സി കു​​ടും​​ബ​​ങ്ങ​​ൾ അ​​വ​​ധി ക​​ഴി​​ഞ്ഞ് തി​​രി​​കെ എ​​ത്തു​​ന്ന സീ​​സ​​ണു​​മാ​​ണി​​പ്പോ​​ൾ. ഇ​​വ​​രി​​ൽ ഏ​​റെ​​പ്പേ​​രും നാ​​ട്ടി​​ൽ​​നി​​ന്നു​​ത​​ന്നെ ആ​​വ​​ശ്യ​​മാ​​യ ഷോ​​പ്പി​​ങ് ന​​ട​​ത്തി, പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് എ​​ത്തു​​ന്ന​​തെ​​ങ്കി​​ലും ഇ​​വി​​ടെ​യും വി​​പ​​ണി​​യി​ലെ തി​​ര​​ക്കി​​ന് കു​​റ​​വി​​ല്ല.

ലു​​ലു ഹൈ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റ്, സ​​ഫാ​​രി, ഗ്രാ​​ൻ​​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, കാ​രി​ഫോ​ർ തു​​ട​​ങ്ങി ഖ​​ത്ത​​റി​​ലെ മു​​ൻ​​നി​​ര ഹൈ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലെ​​ല്ലാം ‘ബാ​​ക് ടു ​​സ്കൂ​​ൾ’ വി​​പ​​ണി ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു.

‘ലു​ലു ബാ​ക് ടു ​സ്കൂ​ൾ സേ​വേ​ഴ്സ്’ ​ഷോ​പ്പി​ങ് മേ​ള ആ​ഗ​സ്റ്റ് 31 വ​രെ നീ​ളും. ഒ​രാ​ഴ്ച മു​മ്പു ത​ന്നെ ലു​ലു​വി​ൽ സ്കൂ​ൾ വി​പ​ണി തു​ട​ങ്ങി​യി​രു​ന്നു. വി​വി​ധ ബ്രാ​ൻ​ഡ് ബാ​ക് പാ​ക്കു​ക​ൾ, ല​ഞ്ച് ബോ​ക്സ്, സ്​​പോ​ർ​ട്സ് ബോ​ട്ടി​ൽ, സ്റ്റേ​ഷ​ന​റി സെ​റ്റ് എ​ന്നി​വ മു​ത​ൽ ലാ​പ്ടോ​പ്, ടാ​ബ്, പ്രി​ന്റ​ർ തു​ട​ങ്ങി​യ​വ​യും ബാ​ക് ടു ​സ്കൂ​ൾ വി​പ​ണി​യി​ൽ കു​റ​ഞ്ഞ വി​ല​ക​ളി​ൽ കാ​ത്തി​രി​ക്കു​ന്നു.

വൈ​​റ്റ് ബോ​​ർ​​ഡ്, സ്റ്റ​ഡി ടേ​​ബി​ൾ, ടി​​ഫി​​ൻ ബോ​​ക്സ്, നോ​​ട്ട് ബു​​ക്കു​​ക​​ൾ മു​​ത​​ൽ കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ളും ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ളും വ​​രെ ല​​ഭ്യ​മാ​ണ്. വ​​ലി​​യ വി​​ല​​ക്കു​​റ​​വി​​ന്റെ ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് ഓ​​രോ സ്ഥാ​​പ​​ന​​വും സീ​​സ​​ണി​​ലെ ക​​​ച്ച​​വ​​ടം പൊ​​ടി​​പൊ​​ടി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലെ ട്രെ​ൻ​ഡാ​യി മാ​റു​ന്ന​ത്.

സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്, ടാ​ബ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ഠ​ന​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത് ഷോ​പ്പി​ങ് വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. ഈ ​സെ​ഷ​നി​ൽ വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വോ​ടെ​യാ​ണ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OffersBack to SchoolQatar News
News Summary - Back to School in Market- Bag full of offers
Next Story