ഒരുമ ഖത്തര്‍ ഓപണ്‍ ബാഡ്മിൻറണ്‍ 30 വരെ
text_fieldsദോഹ: ഒരുമ ഖത്തര്‍ നടത്തുന്ന ഓപണ്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പ് സീസണ് 2ൽ ഇത്തവണ 12 രാ ജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയി ച്ചു. നവംബർ 30 വരെ ദോഹ അലി ബിന്‍ ഹമദ് അല്‍അത്വിയ അരീനയിലെ അല്‍സദ്ദ് പ്രൈം സ്പോർട്സ് സെൻററിലാണ് ടൂർണമെൻറ്. ദിവസവും ഉച്ചക്ക് ഒരുമണിക്കാണ് മത്സരങ്ങൾ തുടങ്ങുക. 42 വിഭാഗത്തിലാണ് മത്സരങ്ങള്‍.
കുട്ടികളുടെ വിഭാഗത്തില്‍ ഒമ്പതു മുതല്‍ 19 വയസ്സ് വരെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മുതിര്‍ന്നവരുടെയും സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് എന്നീ വിഭാഗത്തിലും മത്സരമുണ്ട്. 430 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്നും പ്രമുഖ താരങ്ങളെത്തും. ഖത്തർ ബാഡ്മിൻറൺ അസോസിയേഷെൻറ പിന്തുണയുമുണ്ട്. നാട്ടിലെ സേവനപ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുകയാണ് ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഒരുമ ഖത്തര്‍ പ്രസിഡൻറ്് ബി.എസ്. പിള്ള, സെക്രട്ടറി റിയാസ് മുഹമ്മദ്, ടൂർണമെൻറ് ചെയര്മാൻ അബ്ദുല്‍ റഊഫ്, ടൂർണമെൻറ് നോണ്‍ ടെക്നിക്കല്‍ കണ്‍വീനര്‍ അബ്ദുല്‍ റസാഖ്, ടെക്നിക്കല്‍ കണ്‍വീനര്‍ നജീബ്, ടെക്നിക്കല്‍ കോഓഡിനേറ്റര്‍ സുധീര്‍ ഷേണായി, ഒരുമ ഖത്തര്‍ അഡ്വൈസർ ഹാഷിര്‍ ഹബീബുല്ല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.