ബാഫഖി തങ്ങൾ നവോത്ഥാന ശിൽപി -ഡോ. അബ്ദുസ്സമദ്
text_fieldsദോഹ: മുസ്ലിം സമുദായത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ദീർഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ നായകനായിരുന്നു സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് പറഞ്ഞു.
അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളെയും, ആത്മീയ പ്രഭാവത്തെയും വരുംതലമുറകളിലേക്ക് പങ്കുവെച്ച് കൊടുക്കാനുള്ള ഉദ്യമമാണ് കോഴിക്കോട്ട് ഉയരുന്ന ബാഫഖി തങ്ങൾ കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പദ്ധതിയുടെ പ്രചാരണാർഥം ഖത്തറിലെത്തിയ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി എന്നിവർക്ക് കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
പി.വി. മുഹമ്മദ് മൗലവി നേതാക്കളെ ഹാരാർപ്പണം ചെയ്തു. സലിം നാലകത്ത്, എൻ.കെ. മുസ്തഫ, ഡോ. വി.ഒ.ടി. അബ്ദുറഹിമാൻ, ഡോ. ഹംസ, ചിറ്റുള്ളി യൂസുഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ സ്വാഗതവും, ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു. ഷെമ്മാസ് കൊടുവള്ളി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.