ഭിന്നശേഷിക്കാരെ ചേർത്തുനിർത്തി ബാലസംഘം കായികദിനം
text_fieldsദോഹ: ഭിന്ന ശേഷിക്കാരായ മക്കളെ ചേർത്തു പിടിച്ച് മലർവാടി ബാലസംഘം റയ്യാൻ സോൺ ഖത്തർ ദേശീയ കായികദിനം. വിവിധ നാട്ടുകാരും, വ്യത്യസ്ത പ്രായക്കാരും വിവിധങ്ങളായ ശാരീരിക ഭിന്നതകൾ അനുഭവിക്കുന്നവരുമായ കുട്ടികളാണ് അവശതകൾ മറന്ന് ഒത്തുചേർന്നത്. അവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒപ്പം ചേർന്നപ്പോൾ ദോഹയിലെ ലോയിഡൻസ് അക്കാദമിയിൽ നടന്ന പരിപാടി കണ്ണുകൾക്കും മനസ്സുകൾക്കും കുളിർമ നൽകുന്ന വേറിട്ടൊരു അനുഭവമായി.
സി.ഐ.സി.റയ്യാൻ സോണൽ പ്രസിഡൻറ് ടി.കെ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. ഫാൻസി ഡ്രസ്, കളറിങ്, ബാൾ പാസിങ്, ത്രോ ബാൾ, വീൽ ചെയർ റേസ് തുടങ്ങി ഭിന്നശേഷിക്കാർക്കായി വ്യത്യസ്ത മത്സരങ്ങൾ അരങ്ങേറി.
സമാപന സെഷനിൽ മലർവാടി ബാലസംഘം റയ്യാൻ സോൺ കുട്ടികളുടെ നൃത്തവും, ഒപ്പനയും അരങ്ങേറി. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ, ബിലാൽ ഹരിപ്പാട്, നഹ്യാ ബീവി, ടി.കെ. സുധീർ , മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ബാസിത്ത്, എ.ടി. അബ്ദുൽ സലാം , കെ. ഹാരിസ് , മുഹമ്മദ് അലി ശാന്തപുരം, അസ്കർ അലി, സിദ്ദീഖ് വേങ്ങര, എം.എം. അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. സംഘാടകരുടെ സാന്നിധ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് സമ്മാനവിതരണം നിർവഹിച്ചത്. ടി.കെ. താഹിർ, സർതാജ്, അൻവർ, ടി.എ. റഫീഖ് , സക്കീർ ഹുസൈൻ, ശറഫുദ്ദീൻ, സിദ്ദീഖ് വേങ്ങര, ഇ.കെ. ഫഹദ് , അക്ബർ, എന്നിവരുടെ നേതൃത്വത്തിൽ 50 ൽ പരം വളൻറിയർമാരും യൂണിറ്റിെൻറ നേതൃത്വത്തിൽ മെഡിക്കൽ സംഘവും സേവനമനുഷ്ഠിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ ജലീൽ സ്വാഗതവും, കൺവീനർ സാജിദ് നന്ദിയും പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.