പെരുന്നാള്‍ അവധി 10 മുതൽ
text_fieldsദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 14 വരെ മന്ത്രാലയങ്ങള്‍, മറ്റുസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവക്ക് ഈദ് അവധിയായിരിക്കും. ജീവനക്കാര്‍ ജൂലൈ 17 ഞായറാഴ്ചയാണ് ജോലിക്കെത്തേണ്ടത്. ജൂലൈ ഒമ്പത് ശനിയാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നത്. ഫലത്തിൽ ജൂലൈ എട്ട് മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ആരംഭിക്കും. തുടർന്ന് പൊതു അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഒമ്പതു ദിവസത്തിനു ശേഷം മാത്രമെ പ്രവൃത്തി ദിനമായി ആരംഭിക്കൂ.
അതേസമയം, ഖത്തർ സെൻട്രൽ ബാങ്കിനു കീഴിലെ ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.