നഗരത്തിരക്കിൽ ബസുകൾക്കും ട്രക്കുകൾക്കും നിരോധനം
text_fieldsദോഹ: നഗരത്തിലെ ഗതാഗതനിയന്ത്രണങ്ങളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും നിരോധനമേർപ്പെടുത്തി അധികൃതർ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് സമൂഹമാധ്യമ പേജുകളിലൂടെ യാത്രാനിയന്ത്രണം സംബന്ധിച്ച് അറിയിപ്പ് നൽകിയത്. എന്നാൽ, തിരക്കേറിയ സമയം ഏതെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്രചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു. യാത്രാനിയന്ത്രണം എത്രകാലം വരെ തുടരുമെന്നും അറിയിച്ചിട്ടില്ല. അതേസമയം, ഫെരീജ്അൽ അലി-മിസൈമീർ ഇന്റർസെക്ഷൻ, ഉം ലഖ്ബ ഇന്റർചേഞ്ച് എന്നിവക്കിടയിലെ ‘ഫെബ്രുവരി 22 റോഡിൽ സമ്പൂർണ നിരോധനം അറിയിച്ചു. ഈ റോഡിലേക്ക് ട്രക്കുകൾക്കും 25ലധികം യാത്രക്കാരുള്ള ബസുകൾക്കും പ്രവേശനമുണ്ടാവില്ല. നഗരത്തിരക്കുള്ള ഭാഗങ്ങളുടെ മാപ്പും ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ പേജുകൾ വഴി പങ്കുവെച്ചു. നിർദേശം ലംഘിക്കുന്നവർക്ക് 500 റിയാൽ വരെ പിഴ ചുമത്തും.
അടിയന്തര യാത്രക്ക് പെർമിറ്റ്
നിരോധിത സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട മാർഗങ്ങൾ ചിത്ര സഹിതം അധികൃതർ പങ്കുവെച്ചു. മെട്രാഷിലെ ട്രാഫിക് സെക്ഷനിൽ പ്രവേശിച്ച്, വെഹിക്ൾസ് തെരഞ്ഞെടുത്ത് ട്രക് പെർമിറ്റ് വഴി അപേക്ഷിക്കാം. പെർമിറ്റ് ഏതെന്ന് വ്യക്തമാക്കുന്ന പ്രോജക്ട് മാനേജ്മെന്റ്, സർക്കാർ ബോഡിയിൽനിന്നുള്ള വർക് കോൺട്രാക്സ്, കമ്പനി രജിസ്ട്രേഷൻ കോപ്പി, വാഹന രജിസ്ട്രേഷൻ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.