പെരുന്നാൾ; ഏപ്രിൽ അഞ്ചുവരെ ബാങ്ക് അവധി
text_fieldsദോഹ: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച വരെയാണ് ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ അവധി. ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നതെങ്കിലും വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധിയാണ്.
ഫലത്തിൽ ഈ വെള്ളിയാഴ്ച മുതൽ ഏപ്രിൽ അഞ്ചുവരെ അവധിയായിരിക്കും. തുടർന്ന് ആറാം തീയതി ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം. ഖത്തർ സെൻട്രൽ ബാങ്ക് (ക്യൂ.സി.ബി), ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യൂ.എഫ്.എം.എ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രഖ്യാപനം ബാധകമാണ്.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി അമീരി ദിവാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ ഏഴ് തിങ്കളാഴ്ച വരെ അവധി തുടരും. എട്ടാം തീയതി മാത്രമായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവൃത്തി പുനരാരംഭിക്കുന്നത്. സ്വകാര്യ മേഖലയുടെ അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും. മൂന്ന് ദിവസമാണ് സാധാരണ സ്വകാര്യമേഖലയിലെ ഈദ് അവധി. ചില സ്ഥാപനങ്ങൾ അധിക അവധിയും അനുവദിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.