ദേശീയബാങ്ക് ദിനം പ്രമാണിച്ച് ഞായറാഴ്ച ഖത്തറിൽ ബാങ്കുകൾക്ക് അവധി
text_fieldsഖത്തർ സെൻട്രൽ ബാങ്ക് ആസ്ഥാനം
ദോഹ: ഖത്തർ ദേശീയ ബാങ്കിങ് ദിനമായ ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ബാങ്കുകൾക്കും പുറമെ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ കമ്പനികൾ തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
സെന്‍ട്രല്‍ ബാങ്കിന് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഈ അറിയിപ്പ് ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2009 മുതൽ മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഖത്തറിൽ ദേശീയ ബാങ്കിങ് ദിനമായി ആചരിക്കുന്നു.
അവധി സംബന്ധിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും, സമൂഹ മാധ്യമങ്ങൾ വഴിയും അറിയിപ്പ് നൽകി. അതേസമയം, ചില ബാങ്കുകൾ തെരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ നിശ്ചിത സമയത്ത് പണമിടപാടിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ അൽ ഗറാഫ ക്യൂ ബാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ, ദാർ അൽ സലാം മാൾ ശാഖകളിൽ വൈകീട്ട് നാല് മുതൽ ഒമ്പത് വരെ പണമിടപാട് സേവനങ്ങൾ ലഭ്യമാവും.
ക്യു.ഐ.ഐ.ബിയുടെ ദി മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി വൈകീട്ട് 3.30 മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. മറ്റ് ബ്രാഞ്ചുകൾക്കെല്ലാം അവധിയായിരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.