വാക്സിൻ എടുത്തവർക്ക് ബാർബർ ഷോപ്പുകളും റസ്റ്റാറൻറുകളും അനുവദിക്കാത്തത് എന്തുകൊണ്ട്?
text_fieldsദോഹ: ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.എന്നാൽ ഇതിനകം വാക്സിൻ സ്വീകരിച്ചവർക്ക് ചില ഇളവുകളും ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. കോവിഡ്-19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ അഞ്ചുപേരിൽ കൂടാത്തവർക്ക് പുറത്ത് ഒത്തുകൂടുന്നതിൽ വിലക്കില്ല. എന്നാൽ, മറ്റുള്ളവർക്ക് ഇത് പാടില്ല. ബാർബർ ഷോപ്പുകളും ജിംനേഷ്യങ്ങളും സിനിമ തിയറ്ററുകളും നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടുണ്ട്.
റസ്റ്റാറൻറുകളിൽ ഇരുന്നുഭക്ഷണം കഴിക്കാൻ പാടില്ല. അപ്പോൾ ചിലർക്ക് വേറെയും സംശയങ്ങളുയർന്നു. വാക്സിൻ എടുത്തവർക്ക് ബാർബർ ഷോപ്പുകളിലും റസ്റ്റാറൻറുകളിലും പ്രവേശനം അനുവദിച്ചാൽ എന്താണ് കുഴപ്പം? ഈ സംശയത്തിന് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ഇതിന് അനുമതി നൽകാത്തത് വാക്സിൻ സ്വീകരിക്കാത്തവരെ കൂടി പരിഗണിച്ചാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി അറിയിച്ചു. വാക്സിൻ എടുത്തവർക്ക് ബാർബർ ഷോപ്പുകളും റസ്റ്റാറൻറുകളും അനുവദിച്ചാൽ അത് വാക്സിൻ സ്വീകരിക്കാത്തവരും ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. അത് രോഗവ്യാപനത്തിന് ആക്കം കൂട്ടും. അടച്ചിട്ടതും ശീതീകരിച്ചതുമായ സ്ഥലങ്ങളിലാണ് ഇത്തരം സൗകര്യങ്ങൾ. ഇതും രോഗവ്യാപനത്തിെൻറ തീവ്രത വർധിപ്പിക്കുന്ന ഘടകമാണ്.
വാണിജ്യസ്ഥാപനങ്ങളെ വെള്ളി, ശനി ദിവസങ്ങളിൽ അടച്ചിടുന്നതിൽനിന്ന് ഒഴിവാക്കിയത് ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്. വൈറസ് വ്യാപനം തടയുന്നതിനും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്നും അൽ ഖുലൈഫി വ്യക്തമാക്കി.മാളുകളിലും വാണിജ്യ കോംപ്ലക്സുകളിലും ആധുനിക രീതിയിലുള്ള വെൻറിലേഷൻ സംവിധാനങ്ങളാണുള്ളത്. എന്നിരുന്നാലും നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ മുമ്പ് നടപ്പാക്കിയതുപോലെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരി േക്കണ്ടിവരുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കഴിഞ്ഞ ഡിസംബർ 27 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ തുടങ്ങിയത്. 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ഇൻഡസ്ട്രിയൽ ഏരിയയിലും വാക്സിനേഷൻ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്.
കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് വേണമെന്ന നിബന്ധന അടുത്തിടെ ഒഴിവാക്കിയിട്ടുണ്ട്. മൊൈബലിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടാവുകയും വേണം. രണ്ടു വാക്സിനുകൾക്കും 95 ശതമാനം പ്രതിരോധശേഷിയാണ് നൽകുന്നത്. ജനസംഖ്യയിലെ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കുന്നതുവരെ വാക്സിൻ എടുത്തവരടക്കം പ്രതിരോധനടപടികൾ കണിശമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.