ഖത്തർ: ബാർബർ ഷോപ്പുകൾ തുറന്നു; പ്രതിരോധം പാലിച്ച്
text_fieldsസലത ജദീദ്: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിലായതോടെ രാജ്യത്തെ ബാർബർ ഷോപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചുതുടങ്ങി. ബ്യൂട്ടി സെൻറർ, ഹെൽത്ത് ക്ലബ്, ജിംനേഷ്യം തുടങ്ങിയവയും തുറന്നിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് പരിശോധന കാമ്പയിൻ കഴിഞ്ഞ ദിവസം ആരംഭിച്ചു.പരിശോധന ഇന്നും തുടരും. അൽ അറബി സ്പോർട്സ് ക്ലബിലെ നാലാം നമ്പർ കവാടത്തിലാണ് പരിശോധനക്കായി ജീവനക്കാരുടെ സ്രവം ശേഖരിക്കുന്നത്. ബാർബർഷോപ് ജീവനക്കാരെല്ലാം കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് കാമ്പയിൻ. പരിശോധനയിൽ പങ്കെടുത്തവർക്കുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബിൽഡിങ് നമ്പർ 323ൽ വിതരണം ചെയ്യാൻ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് ഒന്നുവരെ സർട്ടിഫിക്കറ്റ് വിതരണം തുടരും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ മൂന്നാംഘട്ടമായ ജൂലൈ 28 മുതലാണ് രാജ്യത്തെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെൻററുകൾ, ഹെൽത്ത് ക്ലബുകൾ, ജിംനേഷ്യം എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിലിൽ തുടരണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ബാർബർഷോപ്പുകൾ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. https://bit.ly/2WXhSQx എന്ന ലിങ്കിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യണം. ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് സഹിതം വാണിജ്യ മന്ത്രാലയം സേവന കേന്ദ്രത്തിൽ സമർപ്പിക്കണം. മന്ത്രാലയത്തിെൻറ വിശദ പരിശോധനക്ക് ശേഷമായിരിക്കും പ്രവർത്തനത്തിനുള്ള അനുമതി ലഭിക്കുക.അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ബാർബർ ഷോപ്പുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ജീവനക്കാർ മെഡിക്കൽ മാസ്ക്കും ഫേസ് ഷീൽഡും ധരിച്ചാണ് ജോലി ചെയ്യുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.