17ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : അവസാനഘട്ട തയാറെടുപ്പ്; ഇനി 100 ദിനങ്ങൾ
text_fieldsദോഹ: ലോകം ഉറ്റുനോക്കുന്ന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി നൂറ് ദിനങ്ങൾ മാത്രം. സെപ്തംബർ 27ന് ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത ്തിൽ ചാമ്പ്യൻഷിപ്പിന് കൊടിയേറുന്നതോടെ ലോക ശ്രദ്ധ ഖത്തറിലേക്ക് മാ റും. 17ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനും വിജയിപ്പിക് കാനുമായി ദോഹയും ഖലീഫ സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിെൻ റ വിവിധ ഭാഗങ്ങളിൽ നിന്നായി അത്ലറ്റുകളും പരിശീലകരും ഒഫീഷ്യലു കളുമായി 3500ലധികം പേരാണ് ഖത്തറിലെത്തുക. അറബ് ലോകത്തെ പ്രഥമ ചാമ്പ്യൻഷിപ്പിന് കൂടിയാണ് ദോഹ ആതിഥ്യമരുളാനിരിക്കുന്നത്. ഒക്ടോബർ ആറിനാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങുന്നതോടെ പുതിയ ലോക ചാമ്പ്യൻമാരും പിറവിയെടുക്കും.
പ്രധാനവേദിയായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം
ഖത്തർ അത്ലറ്റിക്സിെൻറ ആസ്ഥാനം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് മാറിയതോടെ ലോക അത്ല റ്റിക്സ് ചാമ്പ്യൻഷിപ്പിനും സ്റ്റേഡിയം വേദിയാകും. ഈ വർഷത്തെ ദോഹ ഡയമണ്ട് ലീഗ്, ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവ ഖലീഫ സ്റ്റേഡിയത്തിൽ വൻ വിജയകരമായി സംഘടിപ്പിക്കപ്പെട്ടതും ലോക ചാമ്പ്യൻഷിപ്പിെൻറ വിജയത്തിൽ നിർണായമാകും. സ്റ്റേഡിയം ശീതീകരണ സംവിധാനങ്ങളടക്കം അത്യാധു നിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് അതിഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് പുറമേ, ചാമ്പ്യൻഷിപ്പ് കാണാനെത്തുന്ന വിദേശികൾക്കും ശീതീകരണ സംവിധാനവും മറ്റു സൗകര്യവും നവ്യാനുഭവമാകും. ചാമ്പ്യൻഷിപ്പിന് മുമ്പായി തന്നെ ലോക അത്ലറ്റിക്സ് വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുക്കും. വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന തത്സമയ വിനോദ പരിപാടികളും വൈവിധ്യമാർന്ന ഭക്ഷ്യ കൗണ്ടറുകളും ഔട്ട്ലെറ്റുകളും അത്ലറ്റിക്സ് വില്ലേജിന് മാറ്റുകൂട്ടും. വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ വില്ലേജ് സന്ദർശകർക്കായി തുറന്നു കൊടുക്കും.
അർധരാത്രിയിലെ ആദ്യ മാരത്തോൺ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥ്യമരുളുമ്പോൾ തന്നെ ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള മാരത്തോണും ചരിത്രമാകും. ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിലാദ്യമായി അർധരാത്രിയായിരിക്കും മാരത്തോൺ നടക്കുക. കോർണിഷിൽ നിന്ന് തുടങ്ങി കോർണിഷിൽതന്നെ അവസാനിക്കുന്ന രീതിയിലായിരിക്കും ക്രമീകരണം. ചാമ്പ്യൻഷിപ്പിനായി കോർണിഷും വെസ്റ്റ്ബേയും വെളിച്ചത്തിൽ മുങ്ങിനിൽക്കുന്നത് ഖത്തർ ജനതക്കും പുതിയ അനുഭവമാകും.
ശ്രദ്ധാകേന്ദ്രമായി ബർഷിമും അബ്ദുറഹ്മാൻ സാംബയും
213 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഖത്തറിലെത്തുമ്പോൾ ശ്രദ്ധാ കേന്ദ്രമാകുക ഖത്തറിെൻറ അഭിമാന താരം മുഅ്തസ് ഇസ്സാ ബർഷിമും ഹർഡിൽസ് താരം അബ്ദുറഹ്മാൻ സാംബയും.
2017ലെ ലോക ചാമ്പ്യനായ ബർഷിം ആ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2018 സീസൺ പരിക്കുമൂലം ട്രാക്കിൽ നിന്നും വിട്ടുനിന്ന താരം പുതു ഉൗർജവുമായാണ് സീസൺ പുനരാരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഹൈജംപറാണ് മുഅ്തസ് ബർഷിം. 2.43 മീറ്ററിൽ നിന്നും ലോക റെക്കോർഡോടെ 2.45 മീറ്ററിലേക്കായിരിക്കും താരം നോട്ടമിടുന്നത്. 2013ലെ ലോക ചാമ്പ്യനും 2014ൽ 2.42 മീറ്ററോടെ ഒന്നാമതെത്തിയ ഉൈക്രെൻറ ബൊൻഡാരെങ്കോ, ഇറ്റലിയുടെ ഗിയാൻമാർകോ ടാംബെരി എന്നിവർ ഖത്തർ താരത്തിന് വെല്ലുവിളിയാകും.
അബ്ദുറഹ്മാൻ സാംബയും ചാമ്പ്യൻഷിപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. സെപ്തംബർ 30ന് 400 മീറ്റർ ഹർഡിൽസിന് വെടിപൊട്ടുന്നതോടെ മറ്റൊരു ലോക റെക്കോർഡിലേക്കാകും സാംബ ഓടിയെത്തുകയെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.