‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ പ്രകാശനം
text_fieldsദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ 75ലധികം സാഹിത്യ, സാംസ്കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ എന്ന കൃതിയുടെ പരിഷ്കരിച്ച രണ്ടാം പതിപ്പിന്റെ പ്രകാശനം ദോഹയിലെ സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ നടന്നു.
ബഷീര്‍ ഓര്‍മദിനമായ ജൂലൈ അഞ്ചിന് നടന്ന ചടങ്ങിൽ പ്രവാസി ദോഹ മുന്‍ അധ്യക്ഷനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായിയാണ് പ്രകാശനം നിര്‍വഹിച്ചത്. കാലത്തെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് ബഷീറെന്നും ബഷീറിന്റെ കൃതികള്‍ മലയാളികളുള്ളിടത്തോളം കാലം വായിക്കപ്പെടുമെന്നും റപ്പായി പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പി.എന്‍ ബാബുരാജന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലീല്‍ ഹസന്, സാംസ്കാരിക പ്രവര്‍ത്തകരായ ബിജു പി. മംഗലം, ജയകുമാര്‍ മാധവന്, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ കെ.എം.സിസി ട്രഷറര്‍ ഹുസൈന് എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ മലയാളി ലൈബ്രറികള്‍ക്കും പുസ്തകം സൗജന്യമായി നല്‍കുമെന്നും കോപ്പികള്‍ക്ക് 44324853ല്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.
മീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ശറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് റഫീഖ്, ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, മുഹമ്മദ് സിദ്ദീഖ് അമീന്, മുഹമ്മദ് മോങ്ങം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.