Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതദ്ദേശതെരഞ്ഞെടുപ്പിൽ...

തദ്ദേശതെരഞ്ഞെടുപ്പിൽ ഖത്തർ പ്രവാസിക്ക്​ അട്ടിമറി ജയം

text_fields
bookmark_border
തദ്ദേശതെരഞ്ഞെടുപ്പിൽ ഖത്തർ പ്രവാസിക്ക്​ അട്ടിമറി ജയം
cancel
camera_alt

പി.വി. ബഷീർ

ദോഹ: കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഖത്തർ പ്രവാസിക്ക്​ അട്ടിമറി വിജയം. കോഴിക്കോട്​ ജില്ലയിലെ കൊടുവള്ളി വാവാട്​ സ്വദേശിയായ പി.വി. ബഷീർ ആണ്​ കൊടുവള്ളി മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്ക​െപ്പട്ടത്​. രണ്ടാം വാർഡായ വാവാട്​ നിന്നാണ്​ അദ്ദേഹം യു.ഡി.എഫ്​ പ്രതിനിധിയായി തെര​െഞ്ഞടുക്ക​െപ്പടത്​. എൽ.ഡി.എഫിൻെറ സിറ്റിങ്​ സീറ്റാണ്​ പിടിച്ചെടുത്തത്​.​ ഖത്തറിലും നാട്ടിലുമായി സാമൂഹ്യസേവനരംഗത്ത്​ സജീവമാണ്​ ഇദ്ദേഹം. കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറാണ്​. ഖത്തറിലെ കൊടുവള്ളി സ്വദേശികളുടെ കൂട്ടായ്​മയായ കെ.എൻ.ആർ.ഐയുടെ അഡ്വൈസറി അംഗമാണ്​. കൊടുവള്ളി ഫിനിക്​സ്​ പെയിൻ ആൻറ്​ പാലിയേറ്റീവ്​ ഖത്തർ ചാപ്​റ്റർ രക്ഷാധികാരിയുമാണ്​.

ഖത്തറിൽ 35 വർഷമായി പ്രവാസിയാണ്​. സ്വദേശി വീട്ടിലെ ​ൈഡ്രവർ ആയാണ്​ പ്രവാസം തുടങ്ങിയത്​. പിന്നീട്​ കഠിനപ്രയത്​നത്താൽ ഉയരങ്ങൾ കീഴടക്കുകയായിരുന്നു​. നിലവിൽ ദോഹയിൽ വിവിധ ബിസിനസ്​ സംരംഭങ്ങൾ നടത്തുകയാണ്​.

ഭാര്യ: കെ.കെ. ജമീല. മക്കൾ: സൈഫുന്നിസ, ഷഫീഖ്, ഷഹല, സുഹൈൽ. മരുമക്കൾ: സിറാസ്, റമീസ്, റൈഹാനാ ബിർറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020qatar
News Summary - basheer won election
Next Story