രണ്ടാം കിരീടവുമായി ബൗറ്റിസ്റ്റ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെയുള്ള പ്രമുഖരെ സാക്ഷിയാക്കി ഖത്തർ എക്സോൺ ഓപൺ ടെന്നിസ് കിരീടം സ്പെയിനിന്റെ റോബർട്ടോ ബൗറ്റിസ്റ്റ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഫൈനലിലെ ആവർത്തനമായി മാറിയ കലാശപ്പോരാട്ടത്തിൽ ജോർജിയയുടെ നികോളസ് ബസിലാഷ്വിലിക്കെതിരെ പകരം വീട്ടിക്കൊണ്ടായിരുന്നു ബൗറ്റിസ്റ്റയുടെ കിരീട വിജയം. സ്കോർ 6-3, 6-4. ഖത്തറിൽ ബൗറ്റിസ്റ്റയുടെ രണ്ടാം കിരീട വിജയം കൂടിയാണിത്. നേരത്തെ 2019ലും സ്പാനിഷ് താരമായിരുന്നു ജേതാവായത്.
ഖലീഫ ഇന്‍റർനാഷനൽ ടെന്നിസ് കോർട്ടിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു താരത്തിന്‍റെ മിന്നും വിജയം. നീണ്ട ഇടവേളക്കുശേഷം ഒരു കിരീടത്തിൽ മുത്തിമിടാൻ കഴിഞ്ഞതിന്‍റെ സന്തോഷം താരം പങ്കുവെച്ചു. ഏറെ കഠിനാധ്വാനം ചെയ്താണ് ഫൈനലിലും ഇപ്പോൾ കിരീടത്തിലുമെത്തിയത്. ദോഹയിൽ രണ്ടാം കിരീടം നേടുകയെന്നത് വലിയ സ്വപ്നമായിരുന്നു -ബൗറ്റിസ്റ്റ പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച വനിതാ സിംഗ്ൾസിന്റെ ആദ്യ റൗണ്ടിൽ ബെലിൻഡ ബെൻസിച്, കത്രിന സിനിയാകോവ, സോഫിയ കെനിൻ എന്നിവർ പുറത്തായി. അമേരിക്കൻ താരം ആൻ ലിയാണ് കെനിനെയ 6-3, 6-7, 6-3 സ്കോറിന് തോൽപിച്ചത്. മറ്റൊരു സൂപ്പർതാരം വെര സ്വനരേവയും ആദ്യ റൗണ്ടിൽ മടങ്ങി. അലിസൺ വാൻ ഉത്വാൻചെകാണ് നേരിട്ടുള്ള സെറ്റിന് സ്വനരേവയെ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.