മ്യൂണിക്കിലെ ബയേൺ x പി.എസ്.ജി മത്സരം; ഫാൻ പാക്കേജുകളുമായി ഖത്തർ എയർവേസ്
text_fieldsദോഹ: 2023 മാർച്ച് എട്ടിന് മ്യൂണിക്കിലെ അലയൻസ് അറീനയിൽ നടക്കാനിരിക്കുന്ന ബയേൺ-പി.എസ്.ജി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന് എക്സ്ക്ലൂസിവ് ഫാൻ പാക്കേജുകളുമായി ബയേണിന്റെ ഔദ്യോഗിക എയർലൈൻ പങ്കാളിയും പി.എസ്.ജി ഔദ്യോഗിക പ്രിൻസിപ്പൽ പാർട്ണറുമായ ഖത്തർ എയർവേസ്.
ഖത്തർ എയർവേസിന്റെ അൾട്ടിമേറ്റ് ഫാൻ പാക്കേജുകളിൽ രണ്ടു ക്ലബുകളും മത്സരിക്കുന്നത് നേരിൽ വീക്ഷിക്കുന്നതിനുള്ള ടിക്കറ്റും ബയേൺ മ്യൂണിക്കിന്റെ ഒരു ഇതിഹാസത്തെ നേരിൽ കാണാനുള്ള സുവർണാവസരവും ഉൾപ്പെടും. ഖത്തർ എയർവേസ് ഹോളിഡേയ്സിൽനിന്ന് മാത്രമായുള്ള പാക്കേജുകൾക്കായി qatarairwaysholidays.com/fanexperience-munich/ എന്ന ലിങ്കിലാണ് ബുക്ക് ചെയ്യേണ്ടത്.
ഖത്തർ എയർവേസ് എപ്പോഴും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളിൽ അഭിമാനിക്കുന്നുവെന്നും യാത്രയും സ്പോർട്സും തമ്മിലുള്ള ബന്ധം തങ്ങൾ ആഘോഷിക്കുകയാണെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേസ് അവതരിപ്പിക്കുന്ന അവിസ്മരണീയ പാക്കേജ് അർപ്പണബോധമുള്ള ആരാധകർക്ക് അവരുടെ പ്രിയ ടീം ജർമനിയിൽ കളിക്കുന്നത് കാണാൻ സാഹചര്യമൊരുക്കുന്നു. കായികപ്രേമികൾക്കും യാത്ര അന്വേഷികൾക്കും ഈ വർഷം യാത്രക്കായി കൂടുതൽ അതുല്യമായ വാഗ്ദാനങ്ങളും അവസരങ്ങളും പ്രതീക്ഷിക്കാമെന്നും അൽ ബാകിർ പറഞ്ഞു.
ബയേൺ-പി.എസ്.ജി പാക്കേജ് ബുക്ക് ചെയ്യുന്നതിലൂടെ ആരാധകർക്ക് പുതുമയേറിയ അനുഭവത്തോടൊപ്പം സ്റ്റേഡിയത്തിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചിലേക്കുള്ള ആക്സസ് ഉപയോഗിക്കാനും സാധിക്കും. രണ്ടു പാക്കേജുകളിലും ഖത്തർ എയർവേസ് ബിസിനസ് ക്ലാസ് യാത്ര, പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം, മത്സരത്തിലെ പ്രീമിയം ടിക്കറ്റുകൾ എന്നിവ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.