ബാസിൽ ജാഫർഖാന്‍ സ്വീകരണം
text_fieldsദോഹ: ഖത്തർ ഫെഡറേഷൻ കപ്പ് ഫെൻസിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മലയാളി വിദ്യാർഥി ബാസിൽ ജാഫർഖാന്‍ ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ അണ്ടർ 11 വിഭാഗത്തിലാണ് സ്വർണമെഡൽ സ്വന്തമാക്കിയത്. ബിർള പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. ഖത്തറിലെ പൊതുപ്രവർത്തകനായ അഡ്വ. ജാഫർഖാെൻറയും ആശാ ശാദിരിയുടേയും മകനാണ്. സ്വീകരണ ചടങ്ങിൽ ജി.എം.എഫ് ഖത്തറിെൻറ ഉപഹാരം ആക്ടിങ് പ്രസിഡന്റ് റഫീഖ് നടയറ, ജനറൽ സെക്രട്ടറി മുസ്തഫ കുമരനല്ലൂർ, ട്രഷറർ ബഷീർ അംബാമുട്ടം, ലീഗൽ അഡ്വൈസർ അഡ്വ. ജാഫർഖാൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.