കരുതിയിരിക്കുക; ചൂട് കൂടിതന്നെ
text_fieldsദോഹ: വരുംദിവസങ്ങളിലും രാജ്യത്ത് താപനില കൂടിയ തോതിൽതന്നെ തുടരുമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ ഇൗയാഴ്ച അവസാനം വരെ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ശരാശരി താപനിലയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി വരെ കൂടും. അതുപ്രകാരം ദോഹയിൽ 45 ഡിഗ്രിവരെയും രാജ്യത്തിെൻറ മറ്റു മേഖലകളിൽ അതിനു മുകളിലും അനുഭവപ്പെടും.
ഉംസയ്ദിലും ഷഹാനിയയിലും വർധിച്ച തോതിൽ ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂൈല ഒന്നുവരെ ഇൗ നില തുടരുന്നതിനാൽ, പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവരും തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും ശ്രദ്ധിക്കണം. നിലവിൽ തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്ത് ജോലിചെയ്യുന്നതിന് വിലക്കുണ്ട്. 11നും മൂന്നിനും ഇടയിൽ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് തൊഴിൽ മന്ത്രാലയത്തിെൻറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.