ശ്രദ്ധ വേണം, പ്രമേഹമുള്ള കുട്ടികൾ നോെമ്പടുക്കുേമ്പാൾ നിർദേശങ്ങളുമായി എച്ച്.എം.സി
text_fieldsദോഹ: പ്രമേഹബാധിതരായ കുട്ടികൾ റമദാനിൽ നോമ്പെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി നിലനിർത്തുന്നതിന് എല്ലാവർക്കുമായി ഒരു ഒറ്റമൂലിയില്ലെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ മുന്നറിയിപ്പ് നൽകി. രോഗിയുടെ ആരോഗ്യവും സമയത്തിലെ ഏറ്റക്കുറച്ചിലുകളും ഭക്ഷണത്തിെൻറ ഗുണമേന്മയും അളവും വ്യായാമത്തെയും ആശ്രയിച്ചാണ് ഓരോരുത്തരും മാർഗനിർദേശങ്ങൾ പാലിക്കേണ്ടതെന്ന് പീഡിയാട്രിക് എൻഡോക്രിനോളജി കൺസൽട്ടൻറ് ഡോ. നൂർ ഹമീദ് പറഞ്ഞു. പ്രമേഹബാധിതരായ കുട്ടികൾ നോമ്പെടുക്കുമ്പോൾ പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഒന്ന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്കാളും (70mg അല്ലെങ്കിൽ 3.9 mmol/liter) കുറയുക. രണ്ട്, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്കാളും (250mg അല്ലെങ്കിൽ 13.8 mmol/liter) വർധിക്കുക.
ഇൻസുലിനെ ആശ്രയിക്കുന്ന കുട്ടികളാണെങ്കിൽ റമദാനിൽ നോമ്പെടുക്കുന്നതിനു മുമ്പായി ആരോഗ്യ സാഹചര്യം സന്തുലിതമായിരിക്കും. തങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് അവർക്ക് പ്രാപ്തിയുണ്ടാകുമെന്നും ഡോ. നൂർ ഹമീദ് വ്യക്തമാക്കി. അതേസമയം, നോമ്പെടുക്കുന്ന സമയങ്ങളിൽ ആവർത്തിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ കൂടുകയോ ചെയ്യരുത്. രോഗിയുടെ ആരോഗ്യസാഹചര്യം വിലയിരുത്തി അവർക്കുള്ള ഇൻസുലിൻ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിരിക്കണം.
കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിന് നോമ്പ് മുറിക്കുന്ന വേളയിലും അത്താഴ സമയങ്ങളിലും ഭക്ഷണത്തിെൻറ അളവ് കൃത്യമായി നിർണയിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് അളവുമായി ബന്ധപ്പെട്ട് സ്വയം നിരീക്ഷണം എപ്പോഴും ഉണ്ടായിരിക്കണം. രാവിലെ ഉണരുന്ന സമയങ്ങളിലും ഉച്ചക്ക് 12നും വൈകീട്ട് 4നും രാത്രി 10നും അത്താഴത്തിനു മുമ്പും രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിച്ചിരിക്കണം. അത്താഴം കഴിയുന്നതും വൈകിപ്പിക്കുക. അതോടൊപ്പം നേരേത്ത നോമ്പ് മുറിക്കുകയും ചെയ്യണം. ഇഫ്താർ സമയങ്ങളിലും അത്താഴ സമയത്തും ധാരാളം വെള്ളം കുടിക്കുക.
ഇൻലുസിനെ ആശ്രയിക്കുന്നവരാണെങ്കിൽ എപ്പോഴും മധുരം കൈയിൽ കരുതുകയും ഗ്ലൂക്കോസ് ലെവൽ കുറയുന്നുണ്ടെന്ന് തോന്നുകയാണെങ്കിൽ നോമ്പ് മുറിക്കണമെന്നും മധുരം കഴിക്കണമെന്നും അവർ പറഞ്ഞു.ൈഫ്ര ചെയ്തതും കൊഴുപ്പ് കൂടിയതുമായ ഭക്ഷ്യപദാർഥങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.