Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരുക്കാം; സുരക്ഷിത...

ഒരുക്കാം; സുരക്ഷിത ശൈത്യകാല ക്യാമ്പിങ് ​

text_fields
bookmark_border
ഒരുക്കാം; സുരക്ഷിത ശൈത്യകാല ക്യാമ്പിങ് ​
cancel
camera_alt

ഒരു ശൈത്യകാല ക്യാമ്പിൻെറ കാഴ്​ച. കാരവനുകളും കാണാം

ദോഹ: രാജ്യം തണുപ്പുകാലത്തേക്ക്​ കടക്കാനിരി​​ക്കേ ശൈത്യകാല ക്യാമ്പിങ്​​ സീസൺ സുരക്ഷിതമാക്കാൻ നടപടികളുമായി അധികൃതർ. മരുഭൂമിയിലും മറ്റും ക്യാമ്പ്​ ചെയ്യുന്നതിന്​ സൗകര്യങ്ങളുള്ള പ്രത്യേക കാരവനുകൾ പാലിക്കേണ്ട സുരക്ഷ മാർഗനിർദേശങ്ങൾ ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുറത്തുവിട്ടു.

ഓരോ ശൈത്യകാല ക്യാമ്പിങ്​ സീസണുകളും ഗതാഗത വകുപ്പിന് കടുത്ത തലവേദനയാണുണ്ടാക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈസൻസില്ലാതെ കാറുകളും മോട്ടോർ സൈക്കിളുകളും ഓടിക്കുക, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ക്യാമ്പിങ്​ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള കാരവനുകളുടെയും െട്രയിലറുകളുടെയും നീക്കം തുടങ്ങിയവയാണ് പ്രധാനമായും ശൈത്യകാല ക്യാമ്പിങ്​ സീസണിൽ ഗതാഗത വകുപ്പ് നേരിടുന്ന വെല്ലുവിളികൾ. ഇതുമൂലം നിരവധി വാഹനാപകടങ്ങളാണ് ഓരോ സീസണുകളിലും സംഭവിക്കുന്നത്.

ക്യാമ്പുകളിലേക്കെത്തുന്നവർ നിർബന്ധമായും സുരക്ഷ മാർഗിർദേശങ്ങൾ പാലിക്കണമെന്നും പ്രത്യേകിച്ച് ക്യാമ്പുകളിലേക്കുള്ള കാരവനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.നിയമം ലംഘിക്കുന്നവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മുഖം നോക്കാതെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ശൈത്യകാല ക്യാമ്പുകളിലേക്ക് ലോഡുൾപ്പെടെ കാരവനുകളുടെ പരമാവധി വീതി 2.60 മീറ്ററായിരിക്കണം. ഒരു ഭാഗത്തേക്കുള്ള പരമാവധി നീളം 3.5 മീറ്ററും ഇരുവശത്തേക്കുമുള്ള പരമാവധി നീളം അഞ്ച്​ മീറ്ററുമായിരിക്കണം. ലോഡുൾപ്പെടെ കാരവനുകളുടെ പരമാവധി ഉയരും 4.20 മീറ്ററായിരിക്കണം. െട്രയിലറുകളിൽ ഉപയോഗിക്കുന്ന ബാക്ക്​ലൈറ്റിങ്​ സംവിധാനം നിർബന്ധമായും കാരവനിലുണ്ടായിരിക്കണം. കൂടാതെ അഗ്നിശമന ഉപകരണവും വാഹനത്തിൽ നിർബന്ധമാണെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

ശൈത്യകാല ക്യാമ്പുകളിലേക്കുള്ള കാരവനുകളുമായി ബന്ധപ്പെട്ട് 2017ലാണ് ഗതാഗത വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.ശൈത്യകാല ക്യാമ്പ് സീസൺ കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഗതാഗത വകുപ്പ് ശക്തമായ ബോധവത്​കരണ പരിപാടികളാണ് ഓരോ വർഷവും സംഘടിപ്പിക്കുന്നത്.

മരൂഭൂമിയില്‍ ക്യാമ്പ് ചെയ്യുന്നവര്‍ ഭക്ഷണത്തിൻെറ കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും പാലിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. ഭക്ഷണത്തില്‍നിന്നുള്ള പ്രശ്നങ്ങള്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്​ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാലം കാലാവധിയുള്ള ഉണങ്ങിയതും നന്നായി പാക്ക് ചെയ്തതുമായ ഭക്ഷണമാണ് ക്യാമ്പിങ്ങിനെത്തുന്നവര്‍ കരുതേണ്ടത്. ജാമിൻെറയും വെണ്ണയുടെയും ചെറിയ കുപ്പികളാണ് നല്ലത്. ഓരോ നേരത്തേയും ആവശ്യത്തിന് വേണ്ടിയുള്ള ഭക്ഷണം മാത്രമേ ഓരോ തവണയും പാകം ചെയ്യാന്‍ പാടുള്ളൂ. അധികമായി പാകം ചെയ്ത് ഭക്ഷണം ബാക്കി വെക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കണം. പാകം ചെയ്ത ഭക്ഷണ സാധനങ്ങളും അതിന് മുമ്പുള്ളവയും പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. തണുപ്പിച്ച വസ്തുക്കള്‍ യാത്രക്കുമുമ്പ് നന്നായി ശീതീകരിച്ചതാണെന്ന് ഉറപ്പാക്കണം. ഭക്ഷണ സാധനങ്ങള്‍ നശിച്ചുപോകുന്നത് തടയാന്‍ ആവശ്യത്തിന് ഐസ് കരുതണം. ഉപയോഗിച്ച ശേഷം കളയാവുന്ന പാത്രങ്ങളും സ്പൂണുകളും കരുതണം.

തമ്പുകള്‍ക്കുള്ളില്‍ പുകവലിക്ക് കഴിഞ്ഞ തവണകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടെൻറുകള്‍ക്കുള്ളില്‍ ഒരു കാരണവശാലും പുകവലി അനുവദിക്കുകയില്ല. പുകവലി പാടില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അടയാള ബോര്‍ഡുകള്‍ ഇംഗ്ലീഷിലും അറബിയിലും ടെൻറുകളിൽ സ്ഥാപിച്ചിരിക്കണം. ശൈത്യകാല സീസണിനോടനുബന്ധിച്ച് ക്യാമ്പിങ് നടത്തുന്നവര്‍ക്കായി മരുഭൂമിയില്‍ പ്രത്യേക സ്ഥലം വേര്‍തിരിച്ചുനല്‍കും. ക്യാമ്പിങ്ങിനിടെ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നീ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം അറിയിക്കും. തമ്പില്‍ എമര്‍ജന്‍സി എക്സിറ്റ് (അടിയന്തര വാതില്‍) ഉണ്ടായിരിക്കണം.

അതിൻെറ സമീപത്തായി ഇതുസംബന്ധിച്ച സൂചകബോര്‍ഡ് സ്ഥാപിച്ചിരിക്കണം. ഇലക്ട്രിസിറ്റി ജനറേറ്ററുകള്‍ തമ്പില്‍നിന്ന്​ ആറുമീറ്റര്‍ അകലെയായിട്ടായിരിക്കണം സ്ഥാപിക്കേണ്ടത്. ജനററേറ്ററുകള്‍ക്കും പാചകവാതക സിലിണ്ടറുകള്‍ക്കും സമീപത്തായി ഫയര്‍ എക്സിറ്റിങ്യൂഷറുകള്‍ ഉണ്ടാകണം. ഗ്യാസ് സിലിണ്ടറുകള്‍ തമ്പില്‍നിന്നും 1.5 മീറ്ററെങ്കിലും അകലെയാകണം. സിലിണ്ടറുകളുമായി കൂട്ടിമുട്ടി അപകടമുണ്ടാകുന്ന വസ്തുക്കളൊന്നും അടുത്തുണ്ടാകരുത്​. ശുചിത്വം പാലിക്കുക, പരിസ്ഥിതിക്കും ചെടികള്‍ക്കും കോട്ടം വരുത്താതിരിക്കുക എന്നിവ ഉറപ്പാക്കണം. കൂടാതെ റോഡില്‍ നിന്ന് 50 മീറ്റര്‍ വിട്ടായിരിക്കണം തമ്പ് കെട്ടേണ്ടത്. തമ്പില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winter camping
Next Story