ജനത്തെ വരവേറ്റ് ബീച്ചുകൾ, പാർക്കുകൾ, നിരത്തുകൾ
text_fieldsദോഹ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി പൊതുസ്ഥലങ്ങളെല്ലാം അണുമുക്തമാക്കി അധികൃതർ. വാരാന്ത്യ ദിവസങ്ങൾക്കായി രാജ്യത്തെ ബീച്ചുകളും നിരത്തുകളും പാർക്കുകളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വൃത്തിയാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് ബീച്ചുകൾ വൃത്തിയാക്കിയ മന്ത്രാലയം ആകെ 220 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. പൊതുനിരത്തുകൾ അണുമുക്തമാക്കുകയും ചെയ്തു.ഫർഖിയ, അൽ നൗഫ്, റാസ് അൽ ഖദ്റ, അറാദ, ഇംറഹ്, ദഖീറ കോർണിഷ് എന്നീ ബീച്ചുകൾ അൽ ഖോർ ദഖീറ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ശുചീകരിച്ചു. വാരാന്ത്യ ദിവസങ്ങൾക്ക് മുമ്പായി രാജ്യത്തെ ബീച്ചുകൾ വൃത്തിയാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. മന്ത്രാലയത്തിന് കീഴിലുള്ള പൊതു ശുചിത്വ വകുപ്പ് ദആയിൻ മുനിസിപ്പാലിറ്റിയിലെ അൽ സഖാമ, ജർയാൻ ജെനൈഹാത്, അൽ ഖീസ എന്നിവിടങ്ങളിൽനിന്നായി 220 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു.
മരങ്ങളുടെയും ഫർണിച്ചർ ഉപകരണങ്ങളുടെയും അവശിഷ്ടങ്ങളാണ് നീക്കം ചെയ്ത മാലിന്യങ്ങളിലധികവും. അതേസമയം, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി ഉംസലാൽ മുനിസിപ്പാലിറ്റിയിൽ വ്യാപക അണുമുക്ത കാമ്പയിൻ നടത്തി. 79 ഡിസ്ട്രിക്ടുകളും 1021 സ്ട്രീറ്റുകളുമാണ് കാമ്പയിനിലൂടെ അണുമുക്തമാക്കിയത്.അൽ ശഹാനിയ മുനിസിപ്പാലിറ്റിയിലും നിരത്തുകളും മറ്റു പൊതു സൗകര്യ സംവിധാനങ്ങളും ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.