ബീച്ചുകളിൽ 24x7 സേവനവുമായി മന്ത്രാലയം
text_fieldsദോഹ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ബീച്ചുകളിൽ എത്തിയവർക്ക് ഇ ടതടവില്ലാതെ സേവനമൊരുക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മ ന്ത്രാലയം. രാജ്യത്തെ 25 സുപ്രധാന ബീച്ചുകളിലും എല്ലാ ദിവസവും 24 മ ണിക്കൂറും സംയുക്ത വര്‍ക്കിങ് ടീമിെൻറ നേതൃത്വത്തില്‍ സേവന മൊരുക്കിയിരുന്നു. മന്ത്രാലയത്തിലെ സേവനകാര്യങ്ങള്ക്കായുള്ള അസിസ്റ്റൻറ് അണ്ടര്‍സെക്രട്ടറി സഫര്‍ മുബാറക് അല്‍ഷാഫിയാണ് ഇതിന് നേതൃത്വം നൽകിയത്. ഈദ് അവധിദിനങ്ങളില്‍ ബീച്ചുകളില്‍ സന്ദര്‍ശിക്കുന്നവരുടെ തൃപ്തി ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നതായി അദ്ദേഹം ‘പെനിൻസുല’ ദിനപത്രത്തോട് പറഞ്ഞു. കുടുംബങ്ങള്‍ക്കായുള്ള ബീച്ചുകളില്‍ വിനോദ കായിക സൗകര്യങ്ങള്‍, ടോയ്ലറ്റുകള്, കസേരകള്‍, കുടകള്‍, ബാര്‍ബിക്യു ഏരിയകള്‍, കണ്ടെയ്നറുകള്‍, അത്യാധുനിക ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. െറസ്ക്യൂ ടീം, ഫസ്റ്റ് എയ്ഡ് സേവനം എന്നിവയും ഉറപ്പാക്കി. എല്ലാ ബീച്ചുകളിലും സേവനം ഒരുക്കുന്നതിനായി 418 ജീവനക്കാര്‍ അടങ്ങിയ ടീമിനെയാണ് നിയോഗിച്ചത്. 103 ശുചീകരണ വാഹനങ്ങളാണ് വിന്യസിച്ചിരുന്നത്. ബീച്ചുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ബീച്ചുകളുടെ നിരീക്ഷണത്തിനായി പട്രോളിങ് കാര്യക്ഷമമാക്കുന്നതിനുമായിട്ടായിരുന്നു ഇത്.
ബീച്ചുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി 1273 കണ്ടെയ്നറുകളും ലഭ്യമാക്കി. പ്രധാന ബീച്ചുകളിലായിരുന്നു സന്ദര്‍ശകര്‍ കൂടുതലായെത്തിയത്. ഈദ് ദിനങ്ങളില്‍ 231 ടണ്‍ മാലിന്യങ്ങളാണ് നീക്കംചെയ്തത്. തൊഴിലാളികള്‍ക്കായി നീക്കിവെച്ച അല്ഹരീജ് ബീച്ചിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു.
കുടിവെള്ളം, ടോയ്ലറ്റുകള്, പാനീയങ്ങള്‍ക്കായി വാഹനങ്ങള്‍, ഗാര്‍ബേജ് കണ്ടെയ്നറുകള്‍, ലൈറ്റിങ് സംവിധാനം, വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ് എന്നിവക്കായി കളിസ്ഥലങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. െറസ്ക്യൂ, ആംബുലന്‍സ് ടീമുകളെയും നിയോഗിച്ചിരുന്നു. സുരക്ഷ അതോറിറ്റികളുടെ സഹകരണവും ഉറപ്പാക്കിയിരുന്നു. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ബീച്ച് സന്ദര്‍ശകര്‍ക്ക് സൗജന്യഭക്ഷണവിതരണവും നടത്തി. അശ്ഗാലിെൻറ നേതൃത്വത്തില്‍ റോഡ് സൗകര്യം ഒരുക്കിയത് സഞ്ചാരികളുടെ യാത്ര ഏറെ സുഗമമാക്കി.
ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സംയുക്ത വര്‍ക്കിങ് ടീം. നാച്വറല്‍ റിസര്‍വ്സ് വകുപ്പ്, പൊതുശുചിത്വ വകുപ്പ്, അല്‍വഖ്റ മുനിസിപ്പാലിറ്റി, അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി, ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാസേന (ലഖ്വിയ), സൗത്ത് സെക്യൂരിറ്റി, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ (ക്യു.എൻ.ടി.സി) എന്നിവയുടെ പ്രതിനിധികളാണ് സംയുക്ത ടീമിലുള്ളത്. ഈ ടീം ബീച്ചുകളുടെ പുനരധിവാസ പദ്ധതികളെക്കുറിച്ച് സമഗ്രമായി പഠിച്ചിരുന്നു. അനുയോജ്യമായ വിധത്തില്‍ ആക്ഷന്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന് ഈ പഠനം സഹായകമായി. ഈ പഠനങ്ങളെത്തുടര്‍ന്നാണ് നാലു പ്രധാന ബീച്ചുകളില്‍ സീലൈന്‍, അല്‍വഖ്റ, അല്ഫര്ഖിയ എന്നിവ കുടുംബങ്ങള്‍ക്കും അല്ഹരീജ് ബീച്ച് തൊഴിലാളികള്‍ക്കും ബാച്ലേഴ്സിനുമായി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.