ഫ്രഷ് മീനിെൻറ രുചിയറിഞ്ഞുള്ള മനോഹര യാത്രകൾ
text_fieldsനിരവധി മലയാളികളുടെ ഇഷ്ടവിനോദമാണ് മീൻപിടിത്തം, അതിപ്പോൾ ഗൾഫിലായാലും അങ്ങനെതന്നെ. കോവിഡ്കാലത്ത് നേരമ്പോക്കിന് തുടങ്ങിയ മീൻപിടിത്തം പ്രഫഷനൽ രീതിയിലേക്കു മാറിയതിെൻറ അനുഭവം പറയാനാണ് ഈ കുറിപ്പ്. കുട്ടിക്കാലത്തെ മീൻപിടിത്തകഥകൾ ഓർമയില്ലേ, ചൂണ്ടയിൽ കുരുക്കാൻ പറമ്പിൽ തൂമ്പകൊണ്ട് കിളച്ചു പാവം മണ്ണിരയെ പിടിക്കുന്നത്... വേലിയിൽനിന്ന് ആരും കാണാതെ മുളയുടെ കമ്പ് വലിച്ചൂരി ചൂണ്ടയുണ്ടാക്കുന്നത്... അതൊക്കെ മാറി തികച്ചും വ്യത്യസ്തമായ മീൻപിടിത്തരീതിയിലേക്ക് ഇന്നത്തെ തലമുറ മാറിക്കഴിഞ്ഞു. അതിന് ഫിഷിങ് എന്ന് സുന്ദരമായ പേരുമായി.
ഖത്തറിലെ ഓർക്കിഡ് ഇൻറർനാഷനൽ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ബിസിനസ് െഡവലപ്മെൻറ് എക്സിക്യൂട്ടിവ് ജോലിയുടെ തിരക്ക് അൽപം കുറഞ്ഞത് കോവിഡ് കാലത്താണ്. ലോകം കോവിഡിൽ സ്തംഭിപ്പിച്ചപ്പോൾ ഞാനും വർക്ക് അറ്റ് ഹോം ആയി. സമയം കൂടുതൽ കിട്ടിയപ്പോൾ മീൻപിടിത്തം നേരേമ്പാക്കായി മാറി. അത്യാധുനിക ഫിഷിങ് ഉപകരണങ്ങളായ ഫിഷിങ് റോഡ്, ഫിഷിങ് റീൽ, ഫിഷിങ് ബ്രൈഡ് ലൈൻ, ലൂർ, ജിഗ്ഗ്, പോപ്പർ, സബിക്കി, ക്രാങ് ബൈറ്റ് തുടങ്ങിയ ആയുധങ്ങൾ കൂട്ടിനുണ്ട്. പിന്നെ യാത്ര അൽഖോറിലേക്കും ഉംസൈദിൽനിന്ന് 45 മിനിറ്റോളം യാത്ര ചെയ്താൽ എത്തുന്ന ഇൻലാൻറ് സീയിലേക്കുമാണ്. മുഹ്സിൻ, റെക്സ്, ഷിറിൽ, ബാസിത്, സുജീർ, അസർ എന്നീ കൂട്ടുകാർ മിക്കയാത്രയിലും കൂടെയുണ്ടാകും. മരുഭൂമിയിലൂടെയുള്ള ഡ്രൈവ് മാത്രം പറ്റാവുന്ന ഇൻലാൻറ് സീ അഥവാ ഖോർ അൽ ഉദൈദ് സൗദിയുടെ അതിർത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ്.
മുൻകാലങ്ങളിൽ ശൈത്യസമയത്ത് ഖത്തരികൾ മാത്രം അത്യാധുനിക സൗകര്യത്തോടെ കുടിൽ കെട്ടി താമസിച്ചിരുന്നയിടമാണിത്. ഇപ്പോൾ പ്രവാസികളടക്കം ഒഴിവ് ദിനങ്ങൾ ചെലവഴിക്കാൻ ഇവിടെയെത്തുന്നു.നാട്ടിലെ രാജാവായ കിങ് ഫിഷും (അയക്കൂറ), ഹമൂർ, ബാരക്കൂട തുടങ്ങിയ മീനുകളെ പിടിക്കുന്നതിെൻറ ഹരമൊന്ന് വേറെതന്നെയാണ്. 14 കിലോ തൂക്കമുള്ള കിങ് ഫിഷും ഈയടുത്ത് ചൂണ്ടയിൽ കുരുങ്ങി.മറ്റുള്ളവർക്ക് പുതിയ ഫിഷിങ് രീതി പരിചയപ്പെടുത്താൻ Fishing tales outdoors എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. Doha marine gang DMG എന്ന പേരിൽ ഫിഷിങ് ക്ലബ് രൂപവത്കരിച്ചു. നിലവിൽ ക്ലബിൽ 210ഓളം അംഗങ്ങളുണ്ട്. ഫ്രഷ് മീനിെൻറ രുചിയറിഞ്ഞുള്ള ഞങ്ങളുടെ യാത്രകൾ തുടരുകതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.