ജാഗ്രത കൂട്ടാം, ഇന്നു മുതൽ 'അൽ വസ്മി' വർഷകാലം
text_fieldsദോഹ: ഖത്തറിൽ െവള്ളിയാഴ്ച മുതൽ വർഷകാലമായ 'അൽ വസ്മി'. വരും ദിവസങ്ങളിൽ ഇതിനാൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടാകും. ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഖത്തറിെൻറ വർഷകാലമെന്നറിയപ്പെടുന്ന അൽ വസ്മി സീസണ് വെള്ളിയാഴ്ച തുടക്കമാകുമെന്നും ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വടക്കൻ ഇന്ത്യൻ സമുദ്രത്തിൽ ഇന്ത്യൻ തീരപ്രദേശത്തോട് ചേർന്ന് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റടിക്കാനിടയുണ്ട്. അഞ്ച് മുതൽ 15 നോട്ടിക്കൽ മൈൽ വരെയുള്ള വേഗം കാറ്റിനുണ്ടാകും. 4-8 കിലോമീറ്ററായിരിക്കും കാഴ്ചാപരിധി.
നിർദേശങ്ങൾ
അസ്ഥിരമായ കാലാവസ്ഥയിൽ പാലിക്കേണ്ട നിർദേശങ്ങളും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. മഴ പെയ്യുന്ന സമയത്ത് സുരക്ഷിതമായ സ്ഥലത്ത് നിലയുറപ്പിക്കണം. മേൽക്കൂരയിലോ വലിയ മരങ്ങൾക്കും പോളുകൾക്കും അടുത്തോ നിൽക്കരുത്.
ഇടിമിന്നലുണ്ടാകുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ കാഴ്ചാപരിധി കുറയും. വാഹനങ്ങൾ ൈഡ്രവ് ചെയ്യുമ്പോൾ വേഗം കുറക്കണം. വിൻഡോ അടച്ചിട്ടുണ്ടെന്ന്് ഉറപ്പുവരുത്തണം, വൈപ്പർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ൈഡ്രവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കണം. വീട്ടിലെ വൈദ്യുത ഉപകരണങ്ങളിൽനിന്നും വൈദ്യുതബന്ധം വിച്ഛേദിക്കാൻ ശ്രദ്ധിക്കുക. ഇടിമിന്നലുണ്ടാകുമ്പോൾ ഇതുവഴി വീട്ടിനുള്ളിലേക്ക് വൈദ്യുതി പ്രവഹിക്കാനിടയുണ്ട്. നനഞ്ഞ അവസ്ഥയിൽ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും സ്പർശിക്കുന്നതും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.