നിയമലംഘകർ സൂക്ഷിക്കുക, മെട്രാഷുണ്ട്!
text_fieldsദോഹ: റോഡിലും സൈബർ ഇടങ്ങളിലും അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമലംഘനങ്ങൾ നടത്തുന്നവർ കൂടുതൽ ശ്രദ്ധിച്ചാൽ നല്ലത്. ഇനി പൊലീസിന്‍റെയും കാമറയുടെയും കണ്ണിൽപെട്ടില്ലെങ്കിലും നിങ്ങളുടെ നിയമ ലംഘനങ്ങൾ ബന്ധപ്പെട്ടവരിലേക്ക് കൃത്യമായെത്തും. മെട്രാഷ് രണ്ടിലെ 'കമ്യൂണിക്കേറ്റ് വിത് അസ്' എന്ന സൗകര്യം ഉപയോഗപ്പെടുത്തി വാഹനാപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും സൈബർ കുറ്റകൃത്യങ്ങളും മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് അധികൃതർ. കമ്യൂണിക്കേറ്റ് വിത് അസ് എന്നതിലെ ട്രാഫിക് വിൻഡോയിലൂടെ ഭിന്നശേഷിക്കാരുടെ പാർക്കിങ് ലംഘനം, വലത് വശത്തു കൂടെ ഓവർടേക്കിങ്, ഗതാഗതം തടസ്സപ്പെടുത്തുക, നിരോധിത മേഖലയിലെ പാർക്കിങ് തുടങ്ങിയവ ചിത്രംസഹിതം മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാം.
സാമൂഹിക ബോധവത്കരണ മേഖലയിലെ നിരവധി സേവനങ്ങൾ, സുരക്ഷ സേവനങ്ങൾ, പൊതു സേവനങ്ങൾ തുടങ്ങിയവയും ഈ വിഭാഗത്തിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മറ്റൊരു ട്വീറ്റിൽ സൂചിപ്പിച്ചു. എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകും. അന്വേഷണങ്ങൾ, ഇക്കണോമിക് ആൻഡ് ഇലക്േട്രാണിക് റിപ്പോർട്ടിങ്, കമ്യൂണിറ്റി പൊലീസിങ്, സി.ഐ.ഡി, ക്രിമിനൽ പരാതി (സുരക്ഷ വിഭാഗം) എന്നിവയും സേവനങ്ങളിലുൾപ്പെടുന്നു.
അന്വേഷണങ്ങൾ എന്ന വിൻഡോയിലൂടെ ട്രാഫിക്, പാസ്പോർട്ട് വിഭാഗം, മനുഷ്യാവകാശ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സമർപ്പിക്കാം. ഈ വർഷം ആദ്യ പകുതിയിൽ 4,40,028 ഇടപാടുകളാണ് മെട്രാഷിലൂടെ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.