സൈക്കിൾ പാതകൾ റെഡി, പ്രിയമേറി സൈക്കിൾ സവാരി
text_fieldsദോഹ: രാജ്യത്തെ ഉയർന്ന ചൂട് ക്രമേണ കുറയുന്നതോടെ വിവിധ തരത്തിലുള്ള സൈക്കിളുകൾക്ക് ആവശ്യക്കാരേറെ. അത്യാധുനിക രീതിയിലുള്ള സൈക്കിൾ പാതകൾ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ സജ്ജമായതും ൈസക്കിൾ സവാരിക്കാരെ ഏെറ ആകർഷിക്കുന്നു. ചൂട് കുറയുന്നതോടെ വാരാന്ത്യങ്ങളിൽ റൈഡ് നടത്തുന്ന സൈക്ലിസ്റ്റുകളുടെയും സൈക്ലിങ്ങിൽ താൽപര്യമുള്ളവരുടെയും എണ്ണം വർധിച്ചു വരുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ റേസർ സൈക്കിളുകൾക്കാണ് കൂടുതൽ ആവശ്യക്കാരെത്തുന്നത്. കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടം ആരംഭിച്ചതോടെയാണ് റൈഡിനായുള്ള സൈക്കിളുകൾ തേടിയെത്തുന്നവർ വർധിച്ചതെന്നും സ്പോർട്സ് ഷോപ്പ് അധികൃതർ പറയുന്നു.റേസർ ബൈക്കുകളും അനുബന്ധ സാമഗ്രികളും ഉപകരണങ്ങളും വേഗത്തിലാണ് വിറ്റുപോകുന്നത്. വരുംആഴ്ചകളിൽ സൈക്കിൾ വിൽപനയിൽ കുതിപ്പ് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് -19 കാരണം നിരവധിയാളുകളാണ് മാസങ്ങളോളം പുറത്തിറങ്ങാതെ വീടുകളിലിരുന്നത്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ നിരവധിയാളുകളാണ് ഔട്ട്ഡോർ ആക്ടിവിറ്റികൾക്കായി ഒരുങ്ങുന്നത്.
അതേസമയം, ഖത്തറിലെ പ്രമുഖ സൈക്ലിസ്റ്റ്സ് ഗ്രൂപ്പുകളിലൊന്ന് കഴിഞ്ഞ ആഴ്ച ൈെസക്കിൾ റൈഡ് സംഘടിപ്പിച്ചിരുന്നു. മുൻകൂട്ടി രജിസ്േട്രഷനോ അംഗത്വമോ ആവശ്യമില്ലാതെയാണ് ക്യൂ.സി.ആർ റൈഡ് സംഘടിപ്പിച്ചത്. നിരവധി പേരാണ് അന്ന് റൈഡിൽ പങ്കെടുത്തത്.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള റൈഡ് ഷെഡ്യൂൾ ക്യൂ.സി.ആർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഒക്ടോബർ ഒമ്പതിന് ദഖീറയിൽ വൈകീട്ട് മൂന്ന് മുതൽ ആറ് വരെ റൈഡ് നടക്കും. ഒക്ടോബർ 13ന് നൈറ്റ് ടൈം ട്രയൽ സീരീസും 16ന് ഖത്തർ ഫൗണ്ടേഷൻ ട്രയാത്ലൺ സീരീസ് റേസ് 1ഉം നടക്കും.
കൂട്ടിച്ചേർക്കലുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ സൈക്കിൾപാത ഈയടുത്താണ് അൽഖോർ റോഡ് പദ്ധതിയുടെ ഭാഗമായി അശ്ഗാൽ തുറന്നുകൊടുത്തത്. 32.869 കിലോമീറ്ററാണ് സൈക്കിൾ പാതയുടെ നീളം.65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലാണ് ജോയൻറുകളില്ലാതെ 28 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ടാറിങ് ഉൾപ്പെടുന്നത്.
33 കിലോമീറ്റർ നീളത്തിൽ ഏഴ് മീറ്റർ വീതിയിലാണ് സൈക്കിൾ പാത നിർമിച്ചത്. രാജ്യാന്തര സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകാൻ ട്രാക്കുകൾക്ക് സാധിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി.മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഇവിടെ സൈക്കിൾ ഓട്ടാൻ കഴിയും. 29 ടണലുകളും അഞ്ച് പാലങ്ങളുമടങ്ങിയതാണ് ഒളിമ്പിക് സൈക്കിൾ ട്രാക്ക്. ഖത്തർ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷൻ, ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട്, സിമൈസിമ ഇൻറർചെയ്ഞ്ച്, അൽ ബയ്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി ട്രാക്കിനൊപ്പം അഞ്ച് കാർ പാർക്കിങ് ഏരിയയും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ദേശീയ കായികദിനത്തോടനുബന്ധിച്ചാണ് സൈക്കിൾ ട്രാക്ക് നാടിന് സമർപ്പിച്ച് തുറന്നുകൊടുത്തത്.2022 ആകുമ്പോഴേക്ക് രാജ്യത്തുടനീളം 2650 കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്കിൾപാതയും നിർമിക്കാനുള്ള തയാറെടുപ്പിലാണ് അശ്ഗാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.