ലേലം വിളി ഇനി ‘സൗം’ ലൂടെ; പുതിയ ആപ് പുറത്തിറക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സേവനങ്ങളുടെ ഭാഗമായ ലേല നടപടികൾ ഓൺലൈനിൽ നൽകുന്നതിന്റ ഭാഗമായി ‘സൗം’ ആപ് പുറത്തിറക്കി അധികൃതർ. ആഭ്യന്തര മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വസ്തുക്കൾ വാങ്ങുന്നത് സുഗമമാക്കുന്നതിനുള്ള പുതിയ ഘട്ടമായാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്തമായതും സവിശേഷമായതുമായ നമ്പർ പ്ലേറ്റുകൾ, വാഹനങ്ങൾ, ബോട്ടുകൾ, ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവക്കായി ആഭ്യന്തര മന്ത്രാലയം പതിവായി ലേലം നടത്തുന്നുണ്ട്.
പുതിയ ആപ് ആരംഭിച്ചതോടെ നടപടികളെല്ലാം അതിലേക്ക് മാറും. പ്രാരംഭ ഘട്ടത്തിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ലേലം മാത്രമായിരിക്കും സൗമിലൂടെ നടക്കുക. ആപ് സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാനും, മെട്രാഷ് രണ്ട് ആപ് രജിസ്ട്രേഷൻ വിവരങ്ങൾ വഴിയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് നിർമിക്കുന്നതിലൂടെയോ ആപ്പിലേക്ക് പ്രവേശിക്കാം.
ഓട്ടോമേറ്റഡ് ബിഡ്ഡിങ്, സ്മാർട്ട് സർചിങ്, നിർദേശങ്ങൾ തുടങ്ങി മികച്ച സവിശേഷതകളുമായി ഉപയോക്താവിന് വിശിഷ്ടമായ അനുഭവമായിരിക്കും സൗം നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. രണ്ട് തരത്തിലുള്ള പ്രത്യേക നമ്പർ പ്ലേറ്റ് ലേലമാണ് നിലവിൽ ആപ് മുന്നോട്ടുവെക്കുന്നത്, ബിഡ്ഡിങ്ങും താൽപര്യ പ്രകടനവും. 2023 ഒക്ടോബർ 31 വരെ ഇതിലൂടെ ലേലത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് ചേർക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.