Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബിൽഗേറ്റ്​സ്​ അമീറിനെ...

ബിൽഗേറ്റ്​സ്​ അമീറിനെ സന്ദർശിച്ചു

text_fields
bookmark_border
ബിൽഗേറ്റ്​സ്​ അമീറിനെ സന്ദർശിച്ചു
cancel
camera_alt

ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും മൈക്രോസോഫ്​റ്റ്​ സ്​ഥാപകൻ ബിൽഗേറ്റ്സും കൂടിക്കാഴ്​ച നടത്തുന്നു

ദോഹ: ഖത്തർ സന്ദർശിക്കുന്ന മൈക്രോസോഫ്​റ്റ്​ മേധാവി ബിൽ ഗേറ്റ്​സ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. ചൊവ്വാഴ്​ച അമിരി ദീവാനിലായിരുന്നു ടെക്​ ഭീമൻ അമീറിനെ സന്ദർശിച്ചത്​. അഫ്ഗാനിസ്താനിലെ ഖത്തറിെൻറ ഇടപെടലിനെയും, ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ന‌ടത്തുന്ന മാനുഷിക ഇടപെടലുകളിലും ബില്‍ഗേറ്റ്സ് ‌അമീറിനെ അഭിനന്ദിച്ചു. ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാനും ധാരണയായി.

ബിൽഗേറ്റ്​സുമായുള്ള കൂടിക്കാഴ്​ചയുടെ ദൃശ്യങ്ങൾ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി പങ്കുവെച്ചു. ഗേറ്റ്​സ്​ ഫൗണ്ടേഷനും, ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​മെൻറും വിവിധ മേഖലകളിൽ സഹകരിച്ച്​ നടത്തേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച്​ ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bill Gates
News Summary - Bill Gates visited the Emir
Next Story