മൽഖ റൂഹി ചികിത്സ: കെ.എം.സി.സി ഖത്തർ ബിരിയാണി ചലഞ്ച് ഇന്ന്
text_fieldsദോഹ: എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച മൽഖ റൂഹി എന്ന മലയാളി കുഞ്ഞിനെ രക്ഷിക്കാൻ ഖത്തർ ചാരിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് വെള്ളിയാഴ്ച നടക്കും. ഓർഡറുകൾ കണ്ടെത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന കൗൺസിലർമാർ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വർക്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്.. ചികിത്സക്ക് 26 കോടി കണ്ടെത്താൻ ഖത്തർ ചാരിറ്റി നടത്തുന്ന കാമ്പയിന് പ്രവാസി സംഘടനകൾ നിറഞ്ഞ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.