ഓളപ്പരപ്പിലെ ‘സുവർണ പ്രതിഷ്ഠ’
text_fieldsദോഹ: ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ അവിസ്മരണീയ നേട്ടം കൊയ്ത് ദോഹയിലെ ബിർല പബ്ലിക് സ്കൂൾ വിദ്യാർഥിനി പ്രതിഷ്ഠ ബൽവന്ത് ഡാംഗി.
പങ്കെടുത്ത അഞ്ചിനങ്ങളിൽ നാലിലും സുവർണമെഡലിലേക്ക് നീന്തിക്കയറിയ ഈ ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ഒരിനത്തിൽ വെള്ളിമെഡലും സ്വന്തമാക്കി. അണ്ടർ 17 വിഭാഗത്തിൽ മികച്ച നീന്തൽ താരമെന്ന ബഹുമതിയും ഇതുവഴി സ്വന്തമായി. രാജ്കോട്ടിൽ ഈ മാസം 21 മുതൽ 24 വരെയായിരുന്നു സി.ബി.എസ്.ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്. രാജ്കോട്ടിലെ ജീനിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കിയത്.
50 മീ. ബാക് സ്ട്രോക്, 100 മീ. ബാക് സ്ട്രോക്, 200 മീ. ബാക് സ്ട്രോക്, 100 മീറ്റർ ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണ് പ്രതിഷ്ഠ സ്വർണമെഡൽ നേടിയത്. 50 മീ. ബട്ടർഫ്ലൈയിൽ വെള്ളിമെഡലും സ്വന്തമാക്കി. സ്കൂൾ അക്കാദമിക് ഡയറക്ടറും പ്രിൻസിപ്പലുമായ ഹരീഷ് സന്ദുജ, വൈസ് പ്രിൻസിപ്പൽ രാജേഷ് പിള്ള എന്നിവർ ഈ നേട്ടത്തിൽ പ്രതിഷ്ഠക്ക് നിറഞ്ഞ പിന്തുണയും പ്രചോദനവും പകർന്നു. സ്കൂൾ മാനേജ്മെന്റും സ്റ്റാഫും വിദ്യാർഥികളും ഈ തകർപ്പൻ നേട്ടത്തിൽ പ്രതിഷ്ഠക്ക് അഭിനന്ദനങ്ങൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.