പ്രവാചക നിന്ദ: ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയെന്ന് ഖത്തർ, ഇന്ത്യൻ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു
text_fieldsദോഹ: ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ഖത്തർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്.
പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ ഭരണകക്ഷിയായ ബി.ജെ.പി വക്താക്കളുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറുകയും ചെയ്തു.
അതേസമയം, പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.