കെഫാഖ് രക്തദാന ക്യാമ്പ്
text_fieldsദോഹ: കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രൻഡ്സ് അസോസിയേഷൻ ഓഫ് ഖത്തർ (കെഫാഖ്) ആസ്റ്റർ ഗ്രൂപ് വളന്റിയേഴ്സിന്റെ സഹകരണത്തോടെ ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 150ൽ അധികം പേർ പങ്കെടുത്തു.
ഹമദ് ബ്ലഡ് ഡോണർ പുതിയ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ ഐ. സി. സി. വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേളു, ഐ.സി.സി. മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം. കെ. ജോസഫ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി പ്രതിനിധി കെ.വി. ബോബൻ, ഐ.എസ്.സി മാനേജിങ് കമ്മിറ്റി പ്രതിനിധി പ്രദീപ് പിള്ള തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, വനിത ഫോറം കൺവീനർ ആൻസി രാജീവ്, ജോ. സെക്രട്ടറി സജി ബേബി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ, ജോജിൻ ജേക്കബ്, ബ്ലഡ് ഡൊണേഷൻ കമ്മിറ്റി അംഗങ്ങളായ മിനി ബെന്നി, ഷാജി കരിക്കം, വിനോദ് പിള്ള, അനൂപ് തോമസ്, കോശി ജോർജ്, ബെൻസൺ ബേബി, ജേക്കബ് ബാബു, റിഞ്ചു അലക്സ്, ഷാജി തങ്കച്ചൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.