ഇൻകാസ് മലപ്പുറം രക്തദാന ക്യാമ്പ്
text_fieldsദോഹ: ഇന്ദിരാ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഹമദ് ആശുപത്രിയിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻറിറിലായിരുന്നു ക്യാമ്പ്. മലപ്പുറം ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും സംബന്ധിച്ച ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഇൻകാസ് മലപ്പുറം ജില്ല നേതാക്കളായ ഹൈദർ ചുങ്കത്തറ, സി.എ. സലാം, അഷ്റഫ് നന്നംമുക്ക്, ബഷീർ കുനിയിൽ, അഷ്റഫ് വകയിൽ, വിനോദ് കീഴാറ്റൂർ, ഷിഹാബ് നരണിപ്പുഴ, മുസ്തഫ, സന്ദീപ്, നൗഫൽ കാട്ടുപ്പാറ, ജംശീദ്, ഷംസീർ കാളാച്ചാൽ, റിയാസ് വാഴക്കാട്, ആഷിഖ് തിരൂർ ശറഫുദ്ദീൻ, സുബൈർ, അമീർ കോട്ടപ്പുറത്ത് ഇർഫാൻ , നൗഫൽ ചെമ്മാട് എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.